സാമ്പത്തിക തട്ടിപ്പുകൾക്ക് പൂട്ടിടാൻ ഒമാൻ പൊലീസ്; ബാങ്കിങ് വിവരങ്ങൾ പങ്കിടരുതെന്ന് മുന്നറിയിപ്പ്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പുറത്തുവിട്ട പ്രത്യേക ബോധവത്ക്കരണ സന്ദേശത്തിലാണ് പൊലീസ് ഈ നിർദ്ദേശം നൽകിയത്

സാമ്പത്തിക തട്ടിപ്പുകൾക്ക് പൂട്ടിടാൻ ഒമാൻ പൊലീസ്; ബാങ്കിങ് വിവരങ്ങൾ പങ്കിടരുതെന്ന് മുന്നറിയിപ്പ്
dot image

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ ബാങ്കിങ് വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കണമെന്ന് പൊതുജനങ്ങൾക്ക് റോയൽ ഒമാൻ പൊലീസിന്റെ മുന്നറിയിപ്പ്. വൺ ടൈം പാസ്‌വേഡുകൾ (OTP), പാസ്‌വേഡുകൾ, പിൻ (PIN) നമ്പറുകൾ, മറ്റ് സാമ്പത്തിക വിവരങ്ങൾ എന്നിവ യാതൊരു കാരണവശാലും അപരിചിതരുമായി പങ്കിടരുതെന്ന് പൊലീസ് അഭ്യർത്ഥിച്ചു. തട്ടിപ്പുകളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ഈ വിവരങ്ങളുടെ രഹസ്യാത്മകത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ആർഒപി വ്യക്തമാക്കുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ (X) പുറത്തുവിട്ട പ്രത്യേക ബോധവത്ക്കരണ സന്ദേശത്തിലാണ് പൊലീസ് ഈ നിർദ്ദേശം നൽകിയത്. "ചില രഹസ്യങ്ങൾ രഹസ്യമായി തന്നെ സൂക്ഷിക്കേണ്ടതാണ്. നിങ്ങളുടെ ഒടിപികളും പാസ്‌വേഡുകളും പിൻ നമ്പറുകളും ആ പട്ടികയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നവയാണ്" എന്ന് റോയൽ ഒമാൻ പൊലീസ് ഓർമ്മിപ്പിച്ചു.

ബാങ്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനായി തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ സന്ദേശങ്ങൾ വ്യാപകമായ പശ്ചാത്തലത്തിലാണ് പൊലീസിന്റെ ജാഗ്രതാ നിർദ്ദേശം. ഇത്തരം സംശയകരമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും സാമ്പത്തിക തട്ടിപ്പുകൾക്കോ തട്ടിപ്പ് ശ്രമങ്ങൾക്കോ ഇരയാകുന്നവർ 80077444 എന്ന ടോൾ ഫ്രീ ഹോട്ട്‌ലൈൻ നമ്പറിലൂടെ വിവരം ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ആർഒപി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Content Highlights: Oman Police have warned the public against financial fraud and urged citizens and residents not to share banking details, OTPs or other sensitive information with unknown sources. Times of Oman

dot image
To advertise here,contact us
dot image