ജീവനക്കാർ ജോലി ചെയ്യുന്നതിനിടെ വിദേശികൾ പണമെറിഞ്ഞതായി കാണിക്കുന്ന വീഡിയോ; വിശദീകരണവുമായി ഒമാൻ പൊലീസ്

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളുടെ യഥാർത്ഥ സാഹചര്യങ്ങൾ സ്ഥിരീകരിക്കാതെ നിഗമനങ്ങളിലെത്താതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു

ജീവനക്കാർ ജോലി ചെയ്യുന്നതിനിടെ വിദേശികൾ പണമെറിഞ്ഞതായി കാണിക്കുന്ന വീഡിയോ; വിശദീകരണവുമായി ഒമാൻ പൊലീസ്
dot image

ജീവനക്കാർ ജോലി ചെയ്യുന്നതിനിടെ വിദേശികൾ പണം എറിഞ്ഞതായി കാണിക്കുന്ന രണ്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് വിശദീകരണവുമായി റോയൽ ഒമാൻ പൊലീസ്. വൈറലായ ദൃശ്യങ്ങളുടെ സാഹചര്യങ്ങൾ പരിശോധിച്ച ശേഷം സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിൽ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരന് നേരെ ഒരു വിദേശി പണം എറിയുന്നതായി കാണിച്ചിരുന്നു. മറ്റൊരു വീഡിയോയിൽ ജോലി ചെയ്യുകയായിരുന്ന വനിതാ ജീവനക്കാരിക്ക് നേരെയും സമാനമായ രീതിയിൽ പണം എറിയുന്ന ദൃശ്യങ്ങളുണ്ടായിരുന്നു. വീഡിയോകൾ വ്യാപക ശ്രദ്ധ നേടിയതിനെ തുടർന്നാണ് ഇരുവീഡിയോകളുടെയും പശ്ചാത്തലം പൊലീസ് അന്വേഷിച്ചത്. ഇതിൽ വനിതാ ജീവനക്കാരി ഉൾപ്പെട്ട വീഡിയോ ബോധവത്കരണ ലക്ഷ്യത്തോടെ ഒരുക്കിയ നാടകീയ ദൃശ്യമാണെന്ന് പൊലീസ് വ്യക്തമാക്കി. ജീവനക്കാരിയുടെയും സംഭവസമയത്ത് കൂടെയുണ്ടായിരുന്നവരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത് സ്ഥിരീകരിച്ചതെന്നും അധികൃതർ അറിയിച്ചു.

അതേസമയം, സംഭവങ്ങളുമായി ബന്ധപ്പെട്ട എല്ലാവർക്കുമെതിരെ ആവശ്യമായ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളുടെ യഥാർത്ഥ സാഹചര്യങ്ങൾ സ്ഥിരീകരിക്കാതെ നിഗമനങ്ങളിലെത്താതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു.

Content Highlights: Oman Police clarified two viral videos showing foreigners throwing money at employees, confirming that one of the videos was staged for awareness purposes

dot image
To advertise here,contact us
dot image