ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾക്ക് കർശന നിയന്ത്രണങ്ങൾ; ഒമാൻ അംഗീകൃത ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധം

ഇറക്കുമതിക്കായി ഹലാൽ സർട്ടിഫിക്കറ്റ് ആവശ്യമായ വ്യാപാരികൾ വിതരണക്കാരുമായും അതത് രാജ്യങ്ങളിലെ സർട്ടിഫിക്കേഷൻ സ്ഥാപനങ്ങളുമായും മുൻകൂട്ടി സംസാരിച്ച് കാര്യങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു

ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾക്ക് കർശന നിയന്ത്രണങ്ങൾ; ഒമാൻ അംഗീകൃത ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധം
dot image

ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഹലാൽ സർട്ടിഫിക്കറ്റുകളിൽ കർശന നിയന്ത്രണങ്ങളുമായി മന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ. 2027 ജൂലൈ ഒന്ന് മുതൽ ഒമാൻ സർക്കാർ ഔദ്യോഗികമായി അംഗീകരിക്കാത്ത ബോഡികൾ നൽകുന്ന ഹലാൽ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കില്ലെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. രാജ്യത്തേക്ക് എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഹലാൽ സർട്ടിഫിക്കേഷൻ നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിനുമാണ് ഈ തീരുമാനം.

ഇറക്കുമതിക്കായി ഹലാൽ സർട്ടിഫിക്കറ്റ് ആവശ്യമായ വ്യാപാരികൾ വിതരണക്കാരുമായും അതത് രാജ്യങ്ങളിലെ സർട്ടിഫിക്കേഷൻ സ്ഥാപനങ്ങളുമായും മുൻകൂട്ടി സംസാരിച്ച് കാര്യങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് തന്നെ, തങ്ങൾ സഹകരിക്കുന്ന ഹലാൽ സർട്ടിഫിക്കേഷൻ ബോഡികൾ ഒമാൻ ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്ററിന്റെ ഔദ്യോഗിക അംഗീകാരം നേടിയിട്ടുണ്ടെന്ന് ഇറക്കുമതിക്കാർ ഉറപ്പുവരുത്തേണ്ടതുണ്ട്.

അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടുന്നത് വഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾക്കോ മറ്റ് നിയമപരമായ പ്രത്യാഘാതങ്ങൾക്കോ കേന്ദ്രം ഉത്തരവാദിയായിരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഏത് സ്ഥാപനവുമായി കരാറിൽ ഏർപ്പെടുന്നതിന് മുമ്പും ആ ബോഡിക്ക് ഒമാൻ സർക്കാരിന്റെ ഔദ്യോഗിക അംഗീകാരമുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ട പൂർണ്ണ ഉത്തരവാദിത്തം ഇറക്കുമതിക്കാർക്കാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Content Highlights: Oman has tightened regulations for imported food products, making an approved halal certificate mandatory for applicable items. The measures are aimed at ensuring compliance with the country’s food import and halal certification requirements.

dot image
To advertise here,contact us
dot image