

മലയാളി ഫാര്‍മസിസ്റ്റിനെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവകുമാര്‍ മോഹന്‍ കുമാറിനെയാണ് (42) താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാദി കബീറിലാണ് മോഹന്‍ കുമാര്‍ താമസിച്ചിരുന്നത്.
ദീര്‍ഘകാലമായി ശിവകുമാര്‍ മസ്‌കത്തില്‍ ഫാര്‍മസിസ്റ്റായി പ്രവര്‍ത്തിക്കുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും മസ്‌കത്തിലെത്തിയത്. ഭാര്യ- സ്വാതി ശിവകുമാര്‍, മക്കള്‍- സ്വാതിക്, യാഗ്.
Content Highlights: Thiruvananthapuram native passed away at Oman