വടകര ലഹരിക്കേസ്; കീർത്തനയ്ക്ക് നേരെ നടന്നത് കൊലപാതക ശ്രമമെന്ന് പ്രതി

ശനിയാഴ്ച രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ചാണ് കീര്‍ത്തനയെ പ്രതി ആക്രമിച്ചത്

വടകര ലഹരിക്കേസ്; കീർത്തനയ്ക്ക് നേരെ നടന്നത് കൊലപാതക ശ്രമമെന്ന് പ്രതി
dot image

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനയെ കുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണെന്ന് പ്രതി ജെനീഷ്. സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ കീര്‍ത്തന അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പങ്കുവച്ചത് പ്രകോപിപ്പിച്ചെന്നും പ്രതിയുടെ മൊഴി. കീര്‍ത്തന എംഡിഎംഎ കേസില്‍ പ്രതിയായതും ആക്രമിക്കാനുള്ള കാരണമാണെന്നും ഒരാഴ്ചയായി കത്തിയുമായി കാത്തിരിക്കുകയായിരുന്നുവെന്നും പ്രതിയുടെ മൊഴിയില്‍ പറയുന്നു. പെരുവണ്ണാമൂഴി സ്വദേശിയായ ജെനീഷ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ജെനീഷും കീര്‍ത്തനയും ലിവിങ് റിലേഷനിലായിരുന്നു.

Also Read:

ശനിയാഴ്ച രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ചാണ് കീര്‍ത്തനയെ പ്രതി ആക്രമിച്ചത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു കീര്‍ത്തന. കുത്തേറ്റ കീര്‍ത്തനയെ ഉടന്‍ തന്നെ വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഇവരെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Also Read:

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചാം തീയതിയായിരുന്നു കീര്‍ത്തനയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ മുന്‍ ക്രിമിനല്‍ കേസുകളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയായ കാവ്യക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

Content Highlights: vadakara drug case accused targeted live in partner statement out

dot image
To advertise here,contact us
dot image