

ഒമാനിൽ വിപണിയിൽ നിന്ന് പിൻവലിച്ച പഴയ കറൻസി നോട്ടുകൾ ബാങ്കുകൾ വഴി മാറ്റി നൽകുന്നതിനുള്ള സമയപരിധി 2026 സെപ്റ്റംബർ 21 തിങ്കളാഴ്ച അവസാനിക്കുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) അറിയിച്ചു. ആറാം സീരീസിൽ ഉൾപ്പെട്ടതും 2020-ന് മുമ്പ് പുറത്തിറക്കിയതുമായ നോട്ടുകൾ കൈവശമുള്ളവർക്കാണ് ഈ നിർദ്ദേശം ബാധകം.
സെപ്റ്റംബർ 21-ന് ബാങ്കുകളുടെ പ്രവൃത്തി സമയം അവസാനിക്കുന്നതുവരെ ഒമാൻ സുൽത്താനേറ്റിൽ പ്രവർത്തിക്കുന്ന എല്ലാ വാണിജ്യ ബാങ്കുകൾ വഴിയും ഈ നോട്ടുകൾ മാറ്റി വാങ്ങാവുന്നതാണ്. നിശ്ചിത സമയപരിധി കഴിഞ്ഞാൽ പഴയ നോട്ടുകൾ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട യാതൊരുവിധ അവകാശവും സ്വീകരിക്കില്ലെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
അവസാന നിമിഷത്തെ തിരക്കും മറ്റ് സാങ്കേതിക ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനായി പൊതുജനങ്ങൾ എത്രയും വേഗം കൈവശമുള്ള പഴയ നോട്ടുകൾ ബാങ്കുകളിൽ എത്തിച്ച് മാറ്റിയെടുക്കണമെന്ന് സിബിഒ ഒദ്യോഗിക അറിയിപ്പിൽ അഭ്യർത്ഥിച്ചു.
Content Highlights: Omani authorities have confirmed that the exchange period for withdrawn currency notes will close on September 21. Residents are advised to replace old or withdrawn notes before the deadline to avoid inconvenience.