'അത് കുഴപ്പമില്ല'; ശുഭ്മാന്‍ ഗില്ലിന് ആശ്വാസം

അഫ്ഗാനെതിരായ മത്സരത്തില്‍ ഗില്ലുമായുള്ള ധാരണാപ്പിശകില്‍ രോഹിത് റണ്‍ഔട്ടായത് വിവാദമായിരുന്നു

'അത് കുഴപ്പമില്ല'; ശുഭ്മാന്‍ ഗില്ലിന് ആശ്വാസം
dot image

അഫ്ഗാനിസ്താനെതിരായ ഒന്നാം ഏകദിനത്തില്‍ രോഹിത് ശര്‍മ റണ്ണൗട്ടായത് വലിയ ചര്‍ച്ചയായിരുന്ന. ദേഷ്യപ്പെട്ടാണ് രോഹിത് മടങ്ങിയത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമായുള്ള ധാരണപ്പിശകാണ് രോഹിത്തിന്റെ പുറത്താകലിലേക്ക് നയിച്ചത്. അപ്പോള്‍ത്തന്നെ നിരാശ പ്രകടിപ്പിച്ച രോഹിത് ഗില്ലിനോട് ദേഷ്യപ്പെടുകയും ചെയ്തു. ഇത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. എന്നാല്‍, സംഭവത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് ശുഭ്മാന്‍ ഗില്‍. ഡ്രസ്സിങ് റൂമിലിരുന്ന് ആ റണ്‍ഔട്ടിന്റെ റീപ്ലേ രോഹിത് കണ്ടിരുന്നുവെന്നും അതിനുശേഷം 'അത് കുഴപ്പമില്ല' എന്ന് അദ്ദേഹം പറഞ്ഞുവെന്നും ഗില്‍ വ്യക്തമാക്കി. മുമ്പ് അഫ്ഗാനിസ്താനെതിരായ ടി20യിലും രോഹിത് ഇതുപോലെ റണ്ണൗട്ടായിട്ടുണ്ടെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.

ഗസന്‍ഫര്‍ എറിഞ്ഞ ആറാം ഓവറിലെ നാലാം പന്തിലാണ് രോഹിത് പുറത്തായത്. മിഡ് വിക്കറ്റില്‍ നിന്ന റാഷിദ് ഖാന്റെ ഇടതുവശത്തേക്ക് പന്ത് തട്ടിയിട്ട് ഞൊടിയിടെയുള്ള ഒരു സിംഗിളിനായി ശ്രമിച്ചതായിരുന്നു രോഹിത്. എന്നാല്‍, ഗില്‍ ബൗളറുടെ ഫോളോ ത്രൂവിന് പിന്നില്‍ കുടുങ്ങിപ്പോയി. അതോടെ ഗില്ലിന് ഓടാന്‍ കഴിഞ്ഞില്ല.

ഓടേണ്ട എന്ന് ഗില്‍ മുന്നറിയിപ്പ് കൊടുത്തപ്പോഴേക്കും രോഹിത് പിച്ചിന്റെ മധ്യഭാഗത്തെത്തിയിരുന്നു. പന്ത് കിട്ടിയ റാഷിദ് ഖാന്‍ അത് വിക്കറ്റ് കീപ്പറിന് നല്‍കുകയും ഗുര്‍ബാസ് പുറത്താക്കുകയും ചെയ്തു. ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യ വിജയിച്ചു.

content highlights: That's okay'; Relief for Shubman Gill

dot image
To advertise here,contact us
dot image