ഒമാന്റെ ആകാശത്ത് ക്വാഡ്രാന്റിഡ് ഉൽക്കാവർഷം; നാളെ വൈകുന്നേരവും മറ്റെന്നാൾ പുലർച്ചയുമായി കാണാം

മണിക്കൂറിൽ 120 ഉൽക്കകൾ വരെ ദൃശ്യമായേക്കാമെന്നും ശാസ്ത്രജ്ഞന്മാർ

ഒമാന്റെ ആകാശത്ത് ക്വാഡ്രാന്റിഡ് ഉൽക്കാവർഷം; നാളെ വൈകുന്നേരവും മറ്റെന്നാൾ പുലർച്ചയുമായി കാണാം
dot image

ഒമാന്റെ ആകാശത്ത് നാളെ വൈകുന്നേരവും പിറ്റേന്ന് പുലർച്ചെയുമായി ക്വാഡ്രാന്റിഡ് ഉൽക്കാവർഷം കാണാൻ കഴിയുമെന്ന് ഒമാനി സൊസൈറ്റി ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് വൈസ് പ്രസിഡന്റ് വിസാൽ ബിൻത് സലേം അൽ ഹിനായ്. ക്വാഡ്രാന്റിഡ് ഗണത്തിൽ പെട്ട ഈ ഉൽക്കാ വർഷം കുറച്ച് മണിക്കൂറുകൾ നീണ്ടുനിൽക്കുമെന്നും അനുയോജ്യമായ നിരീക്ഷണ സാഹചര്യങ്ങളിൽ, മണിക്കൂറിൽ 120 ഉൽക്കകൾ വരെ ദൃശ്യമായേക്കാമെന്നും ശാസ്ത്രജ്ഞന്മാർ വ്യക്തമാക്കി.

ജ്യോതിശാസ്ത്രപരമായി ഒരു ഛിന്നഗ്രഹമായി തരംതിരിച്ചിരിക്കുന്ന ഭൂമിക്കു സമീപമുള്ള ഒരു വസ്തുവാണ് ക്വാഡ്രാന്റിഡ്. പ്രവർത്തനം നഷ്ടപ്പെട്ട ഒരു പുരാതന വാൽനക്ഷത്രത്തിന്റെ അവശിഷ്ടമാണിതെന്ന് അതിന്റെ ചലനാത്മക സവിശേഷതകൾ സൂചിപ്പിക്കുന്നു. 2003ൽ കണ്ടെത്തിയ ഈ വസ്തു സൂര്യനുചുറ്റും വളരെ നീളമേറിയ ഒരു ഭ്രമണപഥത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. ഏകദേശം അഞ്ചര വർഷത്തിലൊരിക്കൽ ഒരു ചക്രം പൂർത്തിയാക്കുകയും ചെയ്യുന്നു.

ഉയർന്ന വേഗതയും ശ്രദ്ധേയമായ തെളിച്ചവുമാണ് ക്വാഡ്രാന്റിഡ് ഉൽക്കകളുടെ സവിശേഷത, പലപ്പോഴും നീലകലർന്ന വെള്ള നിറത്തിൽ കാണപ്പെടുന്നു. ചില ഉൽക്കകൾ മങ്ങുന്നതിന് മുമ്പ് കുറച്ച് നിമിഷങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന പുക നിറഞ്ഞ പാതകൾ അവശേഷിപ്പിച്ചേക്കുമെന്നും ഈ വർഷത്തെ ഏറ്റവും വലിപ്പമേറിയ പൂർണചന്ദ്രനുമായി ഒത്തുചേരുന്നതിനാൽ ആകാശത്തിന്റെ തെളിച്ചം വർധിക്കുമെന്നും ഇത് മങ്ങിയ ഉൽക്കകളുടെ നിരീക്ഷണത്തെ തടസപ്പെടുത്തുമെന്നും അൽ ഹിനായ് ചൂണ്ടിക്കാട്ടി.

ശക്തമായ ചന്ദ്രപ്രകാശം ദൃശ്യതീവ്രത കുറയ്ക്കുകയും നഗ്നനേത്രങ്ങൾക്ക് ഏറ്റവും തിളക്കമുള്ള ഉൽക്കകളെ മാത്രം ദൃശ്യമാക്കുകയും ചെയും. പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ലാതെ തന്നെ നഗ്നനേത്രങ്ങൾ കൊണ്ട് ക്വാഡ്രാന്റിഡ് ഉൽക്കാവർഷം നിരീക്ഷിക്കാൻ കഴിയുമെന്ന് അൽ ഹിനായി വിശദീകരിച്ചു.

ഒമാന്റെ ആകാശത്ത് നിരവധി ശോഭയുള്ള ശൈത്യകാല നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെടുന്നതിനൊപ്പം വ്യത്യസ്ത നിറങ്ങളും തെളിച്ചവുമുള്ള ചില ഗ്രഹങ്ങളുടെ ദൃശ്യങ്ങളോടൊപ്പം ഉൽക്കാവർഷം ഒത്തു ചേരുമെന്നും അർദ്ധരാത്രി മുതൽ പ്രഭാതം വരെയുള്ള കാലയളവ് നിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സമയമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Oman to witness Quadrantid meteor shower tomorrow

dot image
To advertise here,contact us
dot image