

രാജ്യത്തിൻ്റെ സംസ്കാരവും പൈതൃകവും വിനോദവും ഉല്ലാസവും ഉണർത്തുന്ന പുതുവത്സര രാത്രികളെ സജീവമാക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷത്തിന് മസ്കത്തിൽ ഇന്ന് തിരശ്ശീല ഉയർന്നു. നഗരത്തിലെ എല്ലാ റോഡുകളും ഇനി മസ്‌കറ്റ് നൈറ്റ്‌സിന്റെ പ്രധാന വേദികളിലേക്ക് നയിക്കും. സ്വദേശികൾക്കും വിദേശികൾക്കും കുട്ടികൾക്കും ഇനി ഉത്സവത്തിന്റെ വസന്ത രാവുകളാണ് ആസ്വദിക്കാൻ കഴിയുക.
മസ്കത്ത് ഗവർണറേറ്റിലെ ഏറ്റവും പ്രധാന കേന്ദ്രങ്ങളിൽ എല്ലാവർക്കും എത്തിച്ചേരാൻ അനുയോജ്യമായ വേദികളാണ് ഇക്കുറി തയ്യാറാക്കിയിട്ടുള്ളത്. മസ്‌കത്ത് നൈറ്റ്‌സിന്റെ പ്രധാന വേദികളിലേക്ക് ഈ വർഷം മുൻ വർഷത്തേക്കാൾ രണ്ട് ലക്ഷത്തിലധികം സന്ദർശകരെ പ്രതീക്ഷിക്കുന്നുവെന്ന് സംഘാടകർ, വിദേശത്തു നിന്നുള്ള അന്വേഷണങ്ങളും ബുക്കിംഗുകളും ഗണ്യമായി വർധിച്ചു. ഇത് ഒമാനിലേക്കുള്ള ടൂറിസത്തിൽ വർധനവിന് കാരണമാകുമെന്നും നഗരസഭ പ്രതിനിധി പറഞ്ഞു.
ഖോറം നാച്ചുറൽ പാർക്ക്, അമറാത്ത് പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, റോയൽ ഓപ്പറ ഹൗസ്, സീബ് ബീച്ച്, ഖുറായത്ത്, വാദി അൽ ഖൂദ് എന്നിവ പ്രധാന സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, നിരവധി ഷോപ്പിംഗ് മാളുകൾ ആഘോഷങ്ങളുടെ ഭാഗമാകാൻ മസ്‌കത്ത് നൈറ്റ്‌സിന്റെ സംഘാടകരായ മസ്‌കത്ത് മുനിസിപ്പാലിറ്റിയുമായി ഇതിനകം കൈകോർത്തു കഴിഞ്ഞു.
കഴിഞ്ഞ വർഷത്തെ മസ്‌കത്ത് നൈറ്റ്‌സിന് പത്ത് ലക്ഷത്തിലധികം സന്ദർശകരെ ലഭിച്ചിരുന്നു. കൂടാതെ ആഘോഷങ്ങളോടുള്ള അന്താരാഷ്ട്ര താൽപ്പര്യം മുൻകാലങ്ങളെ അപേക്ഷിച്ച് വർധിച്ചതായി സംഘാടകർ പറയുന്നു. യുവാക്കൾക്ക് പ്രാധാന്യം നൽകുന്ന ഡ്രൈവിംഗ് സംബന്ധിയായ പ്രൊഫഷണൽ പ്രകടനങ്ങൾ ഉൾക്കൊള്ളുന്ന കാർ ഡ്രിഫ്ട് ഷോകൾ ഇതിന്റെ ഭാഗമായിരിക്കും. കൂടാതെ, വിവിധ തീമുകളിലും ഉത്സവം അനുഭവിക്കാൻ വൈവിധ്യമാർന്ന നിരവധി വേദികളും തിരഞ്ഞെടുത്തിട്ടുണ്ട്.
വാരാന്ത്യങ്ങളിൽ ക്യൂറേറ്റഡ് പ്രോഗ്രാമുകളും വിപുലീകരിച്ച പ്രവർത്തനങ്ങളും ഉപയോഗിച്ച് ദിവസേന പരിപാടികൾ ഉണ്ടായിരിക്കും. മാസം മുഴുവൻ സ്ഥിരമായ സാന്നിധ്യം ഉറപ്പാക്കാൻ സന്ദർശകർക്ക് സൗകര്യപ്രദമായ ഓപ്ഷനുകളും ഉണ്ട്. ദിവസേനയുള്ള സർക്കസ്, ഡ്രോൺ ഷോ, കൂടാതെ ഭാവനയും രസകരവും നിറഞ്ഞ കുടുംബങ്ങൾക്കുള്ള ഗെയിമുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, ദൈനംദിന പരേഡുകൾ എന്നിവ മുഴുവൻ കുടുംബത്തിനും വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
Content Highlights: Oman News: A month-long 'Muscat Nights' begun