ഒമാനിൽ ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ്; സേവനം ഉപയോ​ഗപ്പെടുത്തണമെന്ന് അധികൃതർ

ഇന്ത്യന്‍ പൗരന്മാര്‍ക്ക് കോണ്‍സിലാര്‍ സേവനം ഉപയോഗപ്പെടുത്തി പരാതികള്‍ ക്യാമ്പില്‍ ഉന്നയിക്കാന്‍ കഴിയും

ഒമാനിൽ ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ്; സേവനം ഉപയോ​ഗപ്പെടുത്തണമെന്ന് അധികൃതർ
dot image

ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാമ്പ് ശനിയാഴ്ച ഒമാനിലെ സഹമില്‍ നടക്കും. ഇന്ത്യന്‍ അംബാസഡര്‍ ജി. വി ശ്രീനിവാസിന്റെ നേതൃത്വത്തില്‍ വൈകീട്ട് മൂന്ന് മണിമുതല്‍ അഞ്ചുമണിവരെയാണ് ക്യാമ്പ്. സഹം റൗണ്ട് എബൌട്ടിലെ ഒമാന്‍ അറബ് ബാങ്കിന് സമീപമുള്ള സോഹാര്‍ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സെന്റര്‍ ഹാളിലാണ് ക്യാമ്പ് നടക്കുന്നത്.

കമ്യുണിറ്റി വെല്‍ഫെയര്‍, പാസ്‌പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍, കൗണ്‍സിലാര്‍ സേവനങ്ങള്‍, പരാതികള്‍ എന്നിവക്ക് സൗകര്യമുണ്ടായിരിക്കുമെന്ന് എംബസി അറിയിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് കോണ്‍സിലാര്‍ സേവനം ഉപയോഗപ്പെടുത്തി പരാതികള്‍ ക്യാമ്പില്‍ ഉന്നയിക്കാന്‍ കഴിയും.

ഇന്ത്യന്‍ എംബസിയുടെ സേവനങ്ങള്‍ ഒമാന്റെ എല്ലാ മേഖലകളിലെയും ഇന്ത്യന്‍ പ്രവാസികള്‍ക്ക് ലഭ്യമാകുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓപ്പണ്‍ ഹൗസുകള്‍ സംഘടിപ്പിച്ചുവരികയാണ്.

Content Highlights: Indian Embassy to Hold Consular Camp in Salalah

dot image
To advertise here,contact us
dot image