ദുലീപ് ട്രോഫി; തിരിച്ചുവരവില്‍ മികച്ച പ്രകടനവുമായി മുഹമ്മദ് ഷമി

2024 നവംബർ മുതൽ ഷമി ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിച്ചിട്ടില്ല

ദുലീപ് ട്രോഫി; തിരിച്ചുവരവില്‍ മികച്ച പ്രകടനവുമായി മുഹമ്മദ് ഷമി
dot image

ദുലീപ് ട്രോഫിയില്‍ ഒരുവിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ സീനിയർ പേസർ മുഹമ്മദ് ഷമി. നോര്‍ത്ത് സോണിനെതിരായ മത്സരത്തില്‍ ഈസ്റ്റ് സോണിന് വേണ്ടിയാണ് ഷമി ആദ്യദിനം ഒരുവിക്കറ്റ് വീഴ്ത്തിയത്.‌ 2024 നവംബർ മുതൽ അദ്ദേഹം ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിച്ചിട്ടില്ല, 2023 ൽ ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിച്ചതിന് ശേഷമുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ മത്സരം കൂടിയായിരുന്നു ഇത്.

ബൗളിംഗ് ഓപ്പൺ ചെയ്ത ഷമി ആകെ 17 ഓവറുകൾ എറിഞ്ഞു, 55 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. എന്നാൽ നാല് സ്പെല്ലുകൾ എറിഞ്ഞ് അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. ബെംഗളൂരുവിലെ ചിന്നസ്വാമി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ നോര്‍ത്ത് സോൺ‌ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്തിരിക്കുകയാണ്. കന്നയ്യ വധാവന്‍ (42), മായങ്ക് ദാഗര്‍ (28) എന്നിവരാണ് ക്രീസില്‍.

63 റണ്‍സെടുത്ത ആയുഷ് ബഡോണിയാണ് നോര്‍ത്ത് സോണിന്റെ ടോപ് സ്‌കോറര്‍. നോര്‍ത്ത് സോണിന് മനീഷി വേണ്ടി മൂന്ന് വിക്കറ്റെടുത്തു. മറ്റൊരു ഇന്ത്യന്‍ താരം മുകേഷ് കുമാറിനും വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനെത്തിയ നോര്‍ത്ത് സോണിന് ഭേദപ്പട്ട തുടക്കമായിരുന്നു ലഭിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ശുഭം കജൂരിയ (26) - അങ്കിത് കുമാര്‍ (30) സഖ്യം 49 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മനീഷി പന്തെറിയാന്‍ എത്തിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. രണ്ട് ഓപ്പണര്‍മാരെയും വിക്കറ്റിന് മുന്നില്‍ കുരുക്കിയ മനീഷി നോര്‍ത്ത് സോണിന് ഇരട്ട പ്രഹരമേൽപ്പിച്ചു. തുടര്‍ന്ന് യഷ് ദുള്‍ - ബഡോണി സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. 39 റൺസെടുത്ത യഷ് ദുളിനെ വിക്കറ്റിന് മുന്നിൽ കുരുക്കി ഈ കൂട്ടുകെട്ടും പൊളിച്ചത് മനീഷി തന്നെയായിരുന്നു.

പിന്നാലെ ക്രീസിലെത്തിയ നിശാന്ത് സിന്ധുവും (70 പന്തില്‍ 47) മികച്ച പ്രകടനം പുറത്തെടുത്തു. ആയുഷ് ബഡോണിയെ പുറത്താക്കി മുക്താര്‍ ഹുസൈൻ നോര്‍ത്ത് സോണിന് ബ്രേക്ക് ത്രൂ നല്‍കി‌. വൈകാതെ സിന്ധുവും കൂടാരം കയറി. സഹില്‍ ലോത്രയുടെ വിക്കറ്റാണ് ഷമി വീഴ്ത്തിയത്. പിന്നീട് കന്നയ്യ വധാവന്‍ - മായങ്ക് ദാഗര്‍ എന്നിവര്‍ വിക്കറ്റ് പോവാതെ കാത്തു.

Content Highlights: Duleep Trophy 2025: Mohammed Shami makes subdued return to First-Class cricket

dot image
To advertise here,contact us
dot image