യൂട്യൂബര്‍ സുബൈര്‍ ബാപ്പു ബലാത്സംഗ ശ്രമം നടത്തിയെന്ന് പരാതിയുമായി ബിജെപി നേതാവ്

മലപ്പുറം വണ്ടൂരിലാണ് സംഭവം

യൂട്യൂബര്‍ സുബൈര്‍ ബാപ്പു ബലാത്സംഗ ശ്രമം നടത്തിയെന്ന് പരാതിയുമായി ബിജെപി നേതാവ്
dot image

വണ്ടൂര്‍: മലപ്പുറം വണ്ടൂരില്‍ ബിജെപി വനിതാ നേതാവിനെ യൂട്യൂബര്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ കൂരാട് സ്വദേശി സുബൈര്‍ ബാപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം പത്തിന് വൈകീട്ടോടെ വനിതാ നേതാവിനെ വീട്ടിലെത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നാണ് പരാതി.പിന്നീട് നിരന്തരം ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞു ശല്യം ചെയ്തതായും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും പരാതിയില്‍ യുവതി പറയുന്നുണ്ട്. പ്രതി സുബൈര്‍ ബാപ്പു മുന്‍പ് ബിജെപി പ്രവര്‍ത്തകനായിരുന്നു എന്നും സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.

Content Highlight; BJP leader files rape complaint against YouTuber

dot image
To advertise here,contact us
dot image