പാസ്പോർട്ട് അപേക്ഷകർ ശ്രദ്ധിക്കുക; പുതിയ മാർ​ഗ നിർദ്ദേശങ്ങളുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്

പുതിയതായി പാസ്പോർട്ടിന് അപേക്ഷിക്കുന്നവർക്കുള്ള മാനദണ്ഡങ്ങളാണ് ഇന്ത്യൻ കോൺസുലേറ്റ് പുറത്തിറക്കിയിരികുന്നത്.

പാസ്പോർട്ട് അപേക്ഷകർ ശ്രദ്ധിക്കുക; പുതിയ മാർ​ഗ നിർദ്ദേശങ്ങളുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്
dot image

പാസ്പോർട്ട് അപേക്ഷകർക്ക് പുതിയ മാർ​ഗ നിർദ്ദേശവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട ചിത്രത്തിന് പുതിയ മാനദണ്ഡം നിശ്ചയിച്ചു. അടുത്തമാസം ഒന്നു മുതൽ തീരുമാനം നടപ്പാക്കുമെന്നും ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി. പുതിയതായി പാസ്പോർട്ടിന് അപേക്ഷിക്കുന്നവർക്കുള്ള മാനദണ്ഡങ്ങളാണ് ഇന്ത്യൻ കോൺസുലേറ്റ് പുറത്തിറക്കിയിരികുന്നത്.

പ്രധാന മാർ​ഗ നിർദ്ദേശങ്ങൾ ഇങ്ങനെയാണ്. തലയും തോൾഭാ​ഗവും ഉൾപ്പെടുന്ന ക്ലോസ് അപ്പ് ചിത്രമായിരിക്കണം അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്. കളർ ഫോട്ടോ തന്നെ നൽകണം. ഏതെങ്കിലും വിധത്തിലുള്ള ഫിൽറ്ററോ എഡിറ്റിം​ഗോ പാടില്ല. വെള്ള ബാക്​ഗ്രൗണ്ടിലായിരിക്കണം ഫോട്ടാ എടുക്കേണ്ടത്.

കണ്ണുകൾ അടക്കമുള്ള ബയോമെട്രിക് വിവരങ്ങൾ കൃത്യമായി ലഭിക്കാൻ ക്യമാറയിലേക്ക് നേരിട്ട് നോക്കുന്ന വിധത്തിലാകണം ചിത്രം. മുഖമോ കണ്ണുകളോ മറയ്ക്കുന്ന വിധത്തിൽ മുടി വീണുകിടക്കരുത്. മുഖം വ്യക്തമായി കാണണം. കണ്ണിലെ കൃഷ്ണമണിയിൽ നിഴലോ പ്രതിബിംബങ്ങളോ പാടില്ല. മുഖത്ത് വെളിച്ചക്കുറവോ നിഴലോ ഉണ്ടാകരുതെന്നും വാ തുറന്നുപിടിച്ചുള്ള ചിത്രങ്ങൾ അം​ഗീകരിക്കില്ലെന്നും മാർ​ഗ നിർദ്ദേശത്തിൽ പറയുന്നു.

ക്യാമറയുടെ ഏതാണ്ട് ഒന്നര മീറ്റർ അകലെനിന്ന് എടുക്കുന്ന ചിത്രങ്ങളാണ് കൂടുതൽ ഉചിതം. മുഖത്തെ ഭാവം സാധാരണനിലയിലുള്ളതാകണമെന്നും കോൺസുലേറ്റിന്റെ നിർദ്ദേശത്തിൽ പറയുന്നുണ്ട്. പാസ്പോർട്ടിലെ ചിത്രങ്ങളെ കുറിച്ച് ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർ​ഗനൈസേഷൻ നേരത്തെ മാർ​ഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇത് പരി​ഗണിച്ചുകൊണ്ട്, വിദേശകാര്യ മന്ത്രാലയത്തിന്റ ഉത്തരവനുസരിച്ചാണ് പുതിയ മാനദണ്ഡം കോൺസുലേറ്റ് പുറപ്പെടുവിച്ചത്.

Content Highlights: Indian Consulate in Dubai issues new guidelines for Overseas Citizens of India

dot image
To advertise here,contact us
dot image