
അമിതഭാരം പലരിലും പല തരത്തിലുള്ള പ്രശ്നങ്ങൾക്ക് വഴിവെക്കാറുണ്ട്. ആരോഗ്യ പ്രശ്നങ്ങൾക്ക് പുറമെ ഇത് ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെയും സന്തോഷത്തെയും വരെ ബാധിച്ചേക്കാം. അത്തരത്തിൽ ശരീരഭാരം കൊണ്ട് ബുദ്ധിമുട്ടിയിരുന്ന ആളായിരുന്നു ബോളിവുഡ് നടിയായ സോനാക്ഷി സിന്‍ഹ.
2010ല്‍ സല്‍മാന്‍ ഖാന്‍ ചിത്രമായ ദബാംഗിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് സോനാക്ഷി സിന്‍ഹയ്ക്ക് 95 കിലോയോളം ഭാരമുണ്ടായിരുന്നുവെന്നും 30 കിലോയോളം കുറച്ചിരുന്നുവെന്നും നടി മുൻപ് വെളിപ്പെടുത്തിയിരുന്നു. സോനാക്ഷിയുടെ വെയിറ്റ് ലോസ് ജേർണി പലർക്കും പ്രചോദനമായിട്ടുണ്ട്.
സോനാക്ഷി സിന്‍ഹയെ ശരീരഭാരം കുറയ്ക്കാൻ സഹായിച്ചത് എന്തെല്ലാം ?
രാവിലെ 30 മിനിറ്റ് കാര്‍ഡിയോ വ്യായാമം, തുടര്‍ന്ന് ഏകദേശം 20 മിനിറ്റ് വേഗത്തിലുള്ള നടത്തം. ഇതിന് പുറമെ തന്റെ പ്രിയപ്പെട്ട വ്യായാമ രൂപമായ പൈലേറ്റ്‌സും താൻ പരിശീലിച്ചുണ്ടെന്ന് നടി പറയുന്നു. ഇത് വഴക്കവും ബലവും മെച്ചപ്പെടുത്തുന്നു. പ്രോട്ടീന്‍ സ്രോതസ്സുകള്‍ക്കൊപ്പം ബദാം, വാല്‍നട്ട് അല്ലെങ്കില്‍ വാഴപ്പഴം എന്നിവയും സോനാക്ഷിയുടെ ദൈനംദിന ഭക്ഷണത്തിലെ പ്രധാന ഘടകമായിരുന്നു. പിസ്സയുടെ രൂപത്തില്‍ അല്ലാതെ താൻ ബ്രെഡ് കഴിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തിയെന്നും പിസ കഴിക്കുന്നത് തുടർന്നത് അത് തന്റെ പ്രിയപ്പെട്ട ചീറ്റ് മീല്‍ ആയതുകൊണ്ടുമാണെന്നും സോനാക്ഷി പറഞ്ഞു. ഉച്ചഭക്ഷണത്തോടെ കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് അവസാനിപ്പിക്കുകയും, അത്താഴത്തിന് ഇത് പ്രധാനമായും പ്രോട്ടീൻ ഉൾപ്പെടുത്തുകയും ചെയ്യുമെന്ന് നടി വ്യക്തമാക്കി.
ഭാരം കുറയ്ക്കാൻ ഒഴിവാക്കിയവ
വറുത്ത ഭക്ഷണങ്ങള്‍, പഞ്ചസാര എന്നിവ ഒഴിവാക്കിയതും തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞു. ഭാഗ്യവശാൽ മധുരപലഹാരങ്ങള്‍ തനിക്ക് അധികം ഇഷ്ടമല്ലാത്തതിനാൽ അത് നിയന്ത്രിക്കുന്നതിൽ തനിക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലായെന്നും ഇനി എപ്പോഴെങ്കിലും ഡയറ്റ് നോക്കുന്നതിനിടയിൽ വിശന്നാല്‍ ബദാം, വാല്‍നട്ട് അല്ലെങ്കില്‍ വാഴപ്പഴം എന്നിവയാണ് താൻ കഴിക്കാറുള്ളതെന്നും നടി പറഞ്ഞു. വാഴപ്പഴം, ബദാം, വാൽനട്ട് എന്നിവ പെട്ടെന്ന് നമ്മുടെ വിശപ്പടക്കാൻ സഹായിക്കും.
Content Highlights- 'I had to lose 30 kg before coming to the movies,' Sonakshi shares her weight loss journey