യുഎഇയിൽ കാലാവസ്ഥ മാറ്റത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്

യുഎഇയിൽ കാലാവസ്ഥ മാറ്റത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
dot image

യുഎഇയില്‍ കാലാവസ്ഥാ മാറ്റത്തിന് സാധ്യതെയന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ ചില മേഖലകളില്‍ മഴക്ക് സാധ്യതയുണ്ട്. തെക്ക് കിഴക്ക് ഭാഗങ്ങളിലാണ് മഴ പ്രതീക്ഷിക്കുന്നത്. നാളെ രാത്രി മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ വരെ തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും അന്തരീക്ഷ ഈര്‍പ്പം വര്‍ദ്ധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇത് മൂടല്‍ മഞ്ഞിന് കാരണമാകും.

കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്. വിവിധ മേഖലകളില്‍ പൊടിക്കാറ്റ് ശക്തമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Content Highlights: National Meteorological Center warns of potential climate change in UAE

dot image
To advertise here,contact us
dot image