മഹാരാഷ്ട്രയിൽ റബർ ഫാക്ടറിയുടെ മതിൽ ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം

രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു

മഹാരാഷ്ട്രയിൽ റബർ ഫാക്ടറിയുടെ മതിൽ ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം
dot image

മുബൈ: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ റബര്‍ നിര്‍മാണശാലയുടെ മതില്‍ ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഭാരമേറിയ ചാക്കുകള്‍ അടുക്കിവെച്ചത് മതില്‍ തകരാന്‍ കാരണമായെന്നാണ് പ്രാഥമിക നിഗമനം. കേശവ് ഗുംഗുന (55), രഞ്ജന കോംബ് (35), മീര ഗവാളി (60) എന്നിവരാണ് മരിച്ചത്. പാലി പോഷേരി ഗ്രാമത്തിലെ വിക്രംഗഡ്-വാഡ റോഡിനോട് ചേര്‍ന്നുള്ള ടിന റബര്‍ ഫാക്ടറിയില്‍ രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

അപകടം നടക്കുമ്പോള്‍ മൂവരും സ്റ്റോര്‍ റൂമില്‍ ഇരുന്ന് പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നുവെന്ന് പാല്‍ഘര്‍ ദുരന്തനിവാരണ ഓഫീസര്‍ വിവേകാനന്ദ് കദം പറഞ്ഞു. ഇവര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി നിരവധിപ്പേര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Content Highlights: Three workers killed as wall collapses at rubber factory in palghar

dot image
To advertise here,contact us
dot image