പ്രതിരോധ-സുരക്ഷാ മേഖലകളിൽ കൈകോർക്കാൻ കുവൈറ്റും കാനഡയും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു

ഇരുരാജ്യങ്ങളുടെയും പരസ്പര താൽപ്പര്യങ്ങൾ മുൻനിർത്തി കൂടുതൽ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാനും സഹകരണത്തിന്റെ പുതിയ വാതിലുകൾ തുറക്കാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്.

പ്രതിരോധ-സുരക്ഷാ മേഖലകളിൽ കൈകോർക്കാൻ കുവൈറ്റും കാനഡയും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു
dot image

പ്രതിരോധ, സുരക്ഷാ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനായി കുവൈറ്റും കാനഡയും തമ്മിൽ നിർണായക ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കുവൈറ്റ് പ്രതിരോധ മന്ത്രാലയവും കനേഡിയൻ കൊമേഴ്‌സ്യൽ കോർപ്പറേഷനും തമ്മിലുള്ള ധാരണാപത്രത്തിലാണ് ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ഒപ്പുവെച്ചത്. കുവൈറ്റ് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹും കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദും തമ്മിൽ ഒട്ടാവയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കരാർ ഒപ്പുവെച്ചത്.

കുവൈറ്റും കാനഡയും തമ്മിലുള്ള നിലവിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ പുരോഗതിയും കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും അവലോകനം ചെയ്തു. ഇരുരാജ്യങ്ങളുടെയും പരസ്പര താൽപ്പര്യങ്ങൾ മുൻനിർത്തി കൂടുതൽ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാനും സഹകരണത്തിന്റെ പുതിയ വാതിലുകൾ തുറക്കാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്.

Also Read:

മേഖലാതലത്തിലെ പ്രധാന വിഷയങ്ങളും ഗൾഫ് മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും ചർച്ചയിൽ വിഷയമായി. മേഖലയിൽ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങളെക്കുറിച്ചും ഇരു മന്ത്രിമാരും ആശയവിനിമയം നടത്തിയതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Content Highlights: Kuwait and Canada have signed a memorandum of understanding to enhance cooperation in the defense and security sectors. The agreement focuses on strengthening collaboration between the two countries in related areas.

dot image
To advertise here,contact us
dot image