പൊലീസിനെ ഉപയോഗിച്ച് തങ്ങൾക്കെതിരെ വരുന്ന വാർത്തകളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്: കലാ കുവൈറ്റ്

മാധ്യമസ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങളും ലംഘിക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കലാ കുവൈറ്റ്

പൊലീസിനെ ഉപയോഗിച്ച് തങ്ങൾക്കെതിരെ വരുന്ന വാർത്തകളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്: കലാ കുവൈറ്റ്
dot image

റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് ഡെസ്‌കിലെ പൊലീസ് ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍- കലാ കുവൈറ്റ്. മാധ്യമസ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങളും ലംഘിക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കലാ കുവൈറ്റ് പറഞ്ഞു.

ന്യൂസ് ഡെസ്‌കില്‍ പ്രവേശിച്ച പൊലീസ് സംഘം മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും തത്സമയ വാര്‍ത്താ വിതരണം തടസ്സപ്പെടുത്തുകയും ചെയ്തു. ന്യൂസ് ഡെസ്‌കിലെത്തിയുള്ള ഇത്തരം പൊലീസ് നടപടികള്‍ മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള ഗൗരവമായ കടന്നുകയറ്റമാണെന്ന് കലാ കുവൈറ്റ് വ്യക്തമാക്കി.

പൊലീസിനെ ഉപയോഗിച്ച് തങ്ങള്‍ക്കെതിരെ വരുന്ന വാര്‍ത്തകളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്. അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന അതിക്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും കല കുവൈറ്റ് ഭാരവാഹികള്‍ പ്രതിഷേധ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസില്‍ പരിശോധനയെന്ന പേരിലായിരുന്നു പൊലീസ് ഗുണ്ടായിസം. ഒരുസംഘം പൊലീസുകാര്‍ പുലര്‍ച്ചെ കൊച്ചി ഓഫീസില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവെയ്ക്കുകയുമായിരുന്നു.

മാധ്യമപ്രവര്‍ത്തകരും സാങ്കേതിക വിഭാഗം ജീവനക്കാരും മാത്രം പ്രവേശിക്കുന്ന ന്യൂസ് ഡെസ്‌കില്‍ ജോലി തടസ്സപ്പെടുത്തുന്ന രീതിയിലാണ് പൊലീസിന്റെ കടന്നുകയറ്റമുണ്ടായത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന ഡിജിപി അറിഞ്ഞിരുന്നില്ല. പരിശോധനയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടെ സംപ്രേക്ഷണം തടയണമെന്ന ഉദ്ദേശത്തോടെയാണ് ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചുവെച്ചത്.

പരിശോധനയുടെ കാരണമോ മറ്റുവിവരങ്ങളോ മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ തയ്യാറാതെ ഉദ്യോഗസ്ഥര്‍ അരമണിക്കൂറിലേറെയായി സ്ഥാപനത്തിന്റെ ആസ്ഥാനത്ത് തുടര്‍ന്നിരുന്നു. ജോലിക്കെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിപരമായി കൈകാര്യം ചെയ്യുന്ന ഫോണ്‍ ഉള്‍പ്പടെ പിടിച്ചുവെക്കുകയായിരുന്നു.

Content Highlights: Kala Kuwait against Kerala police raid at Reporter TV News desk

dot image
To advertise here,contact us
dot image