കുവൈറ്റിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ഉടൻ തന്നെ കുവൈറ്റിലെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കുവൈറ്റിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി
dot image

കുവൈറ്റിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം നിര്യാതനായി. പത്തനംതിട്ട നിരണം കടപ്ര മാന്നാർ ചിറയിൽ വീട്ടിൽ ജിജി ജേക്കബ് ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ഉടൻ തന്നെ കുവൈറ്റിലെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുവൈറ്റിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് വൈകിട്ടത്തെ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. ജിന്നി സൂസൻ ജേക്കബ് ആണ് ഭാര്യ. മക്കൾ: ജിഷ ജേക്കബ്, ജിജിൻ ചിറയിൽ ജേക്കബ്.

Content Highlights: A Malayali expatriate living in Kuwait passed away following a heart attack. The sudden demise has caused grief among relatives, friends, and members of the Malayali community, with arrangements being made for the final rites and related formalities.

dot image
To advertise here,contact us
dot image