

കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി പ്രവാസി അന്തരിച്ചു. ആലപ്പുഴ നൂറനാട് കൊട്ടക്കട്ടുശ്ശേരി സ്വദേശി ശ്രീനിഷ് ആണ് മരിച്ചത്. 47 വയസായിരുന്നു. കുവൈറ്റിലെ പ്രമുഖ സ്ഥാപനമായ അൽ-ഘാനിം എൻജിനീയറിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. നിലവിൽ മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിച്ചുവരികയാണെന്ന് കെഎംസിസി ഭാരവാഹികളും സുഹൃത്തുക്കളും അറിയിച്ചു.
Content Highlights: A Malayali expatriate in Kuwait has passed away due to a heart attack. Authorities and community members have expressed condolences to the bereaved family.