

കുവൈറ്റിലെ ആരോഗ്യ മന്ത്രാലയ ജീവനക്കാര്‍ വിദ്യാഭ്യാസ യോഗ്യതകളും ഔദ്യോഗിക വിവരങ്ങളും ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ആപ്ലിക്കേഷന്‍ വഴിയാണ് വിവരങ്ങള്‍ പുതുക്കേണ്ടത്. സര്‍വകലാശാലാ ബിരുദ സര്‍ട്ടിഫിക്കറ്റുകളും ആവശ്യമെങ്കില്‍ തുല്യത സര്‍ട്ടിഫിക്കറ്റുകളും ജീവനക്കാര്‍ അപ്ലോഡ് ചെയ്യണം.
ജീവനക്കാരുടെ വിവരങ്ങള്‍ കൃത്യമായി പരിശോധിച്ച്, യോഗ്യതയ്ക്ക് അനുസരിച്ചുള്ള പദവിയും സാമ്പത്തിക ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുസംബന്ധിച്ച അറിയിപ്പുകള്‍ 'സഹല്‍' ആപ്പിലൂടെ ജീവനക്കാര്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ആപ്പിലെ സേവന പട്ടികയില്‍ നിന്ന് 'വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ചേര്‍ക്കല്‍' എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് വിവരങ്ങള്‍ സമര്‍പ്പിക്കാം. അതേസമയം, ആപ്പ് ഉപയോഗിക്കുന്നതിനിടെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് മന്ത്രാലയത്തിന്റെ ഐറ്റിഎസ്എം സിസ്റ്റം വഴി സഹായം ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
Content Highlights: The Kuwaiti authorities have instructed Health Ministry employees to regularly update their official data and personal records. The move is aimed at enhancing administrative coordination, ensuring accurate employee information, and improving digital services within the ministry.