സമൂഹമാധ്യമങ്ങൾ വഴി നിയമ സഹായം; പ്രവാസികൾക്കെതിരെ കർശന നടപടിയുമായി കുവൈത്ത്

സമൂഹമാധ്യങ്ങള്‍ വഴി അനധികൃമായി നിയമോപദേശം നല്‍കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി

സമൂഹമാധ്യമങ്ങൾ വഴി നിയമ സഹായം; പ്രവാസികൾക്കെതിരെ കർശന നടപടിയുമായി കുവൈത്ത്
dot image

കുവൈത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നിയമോപദേശവും നിയമസഹായവും നല്‍കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടിയുമായി ബാര്‍ അസോസിയേഷന്‍. അംഗീകൃത ലൈസന്‍സില്ലാതെ നിയമപരമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് തടയാനും അഭിഭാഷക വൃത്തിയുടെ അന്തസ് നിലനിര്‍ത്താനും നിയമനടപടി ഉള്‍പ്പെടെ സ്വീകരിക്കുമെന്ന് ബാർ അസോസിയേഷന്‍ വ്യക്തമാക്കി.

കുവൈത്തിലെ നിയമമനുസരിച്ച് അംഗീകൃത ലൈസന്‍സുള്ള അഭിഭാഷകര്‍ക്ക് മാത്രമേ പൊതുജനങ്ങള്‍ക്ക് നിയമോപദേശം നല്‍കാന്‍ അധികാരമുള്ളൂ. എന്നാല്‍ സമീപകാലത്തായി ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴി നിരവധി പ്രവാസികള്‍ നിയമസഹായം നല്‍കുന്നതായാണ് ബാര്‍ അസോസിയേഷന്റെ കണ്ടെത്തല്‍. ഇത്തരം അനൗദ്യോഗിക ഇടപെടലുകള്‍ കുവൈത്തിലെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് അസോസിയേഷന്‍ ചൂണ്ടികാട്ടി.

സമൂഹമാധ്യങ്ങള്‍ വഴി അനധികൃമായി നിയമോപദേശം നല്‍കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന ബാര്‍ അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. തെറ്റായ നിയമോപദേശങ്ങള്‍ മൂലം പൊതുജനങ്ങള്‍ വഞ്ചിക്കെപ്പെടുന്നതിനൊപ്പം കൃത്യമായ അറിവ് ലഭിക്കാതെ പോവുകയും ചെയ്യുന്നതായി യോഗം വിലയിരുത്തി.

അനൗദ്യോഗികമായ ഉപദേശങ്ങള്‍ സ്വീകരിക്കുന്നത് വലിയ സാമ്പത്തിക-നിയമ പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കും. നിയമപരമായ വിവിധ ആവശ്യങ്ങള്‍ക്കായി കുവൈത്ത് ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗീകൃത അഭിഭാഷകരെ മാത്രം ആശ്രയിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. നിയമസഹായങ്ങള്‍ക്കായി ഔദ്യോഗിക ചാനലുകളിലൂടെ മാത്രം ആശയവിനിമയം നടത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Content Highlights: Kuwait is taking strict action against expatriates providing legal assistance through social media without proper authorization. The Kuwait Bar Association has filed official complaints against several expatriates who posted videos offering legal advice and consultations without licenses

dot image
To advertise here,contact us
dot image