അഗ്നിസുരക്ഷയിൽ വീഴ്ച; കുവൈറ്റിൽ 111 സ്ഥാപനങ്ങൾ പൂട്ടിച്ച് ഫയർ ഫോഴ്സ്

തീപിടിത്തങ്ങൾ പോലുള്ള അപകടസാധ്യതകൾ പൂർണ്ണമായും ഒഴിവാക്കാനും പൊതുജനങ്ങളുടെയും തൊഴിലാളികളുടെയും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനുമാണ് ഇത്തരം കർശന നടപടികൾ സ്വീകരിക്കുന്നതെന്ന് ജനറൽ ഫയർ ഫോഴ്സ് വ്യക്തമാക്കി

അഗ്നിസുരക്ഷയിൽ വീഴ്ച; കുവൈറ്റിൽ 111 സ്ഥാപനങ്ങൾ പൂട്ടിച്ച് ഫയർ ഫോഴ്സ്
dot image

കുവൈറ്റിൽ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 111 സ്ഥാപനങ്ങൾ അടപ്പിച്ചു. സുരക്ഷാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചതായി കണ്ടെത്തിയ മറ്റ് 170 സ്ഥാപനങ്ങൾക്ക് ജനറൽ ഫയർ ഫോഴ്സ് അടിയന്തര നോട്ടീസ് നൽകി. ഹവല്ലി ഗവർണറേറ്റിൽ ജനറൽ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചായിരുന്നു വ്യാപക പരിശോധന നടത്തിയത്.

തീപിടിത്തങ്ങൾ പോലുള്ള അപകടസാധ്യതകൾ പൂർണ്ണമായും ഒഴിവാക്കാനും പൊതുജനങ്ങളുടെയും തൊഴിലാളികളുടെയും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനുമാണ് ഇത്തരം കർശന നടപടികൾ സ്വീകരിക്കുന്നതെന്ന് ജനറൽ ഫയർ ഫോഴ്സ് വ്യക്തമാക്കി. സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർശന നടപടി തുടരുമെന്നും വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ ശക്തമായി തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Content Highlights: Kuwait’s Fire Force has administratively closed 111 establishments in Hawally for failing to meet fire safety requirements. Another 170 facilities received notices and warnings during an inspection campaign.

dot image
To advertise here,contact us
dot image