കാറിനുപിന്നാലെ നായ ഓടിയത് രണ്ട് കിലോമീറ്റര്‍: ഈ വീഡിയോയ്ക്ക് പിന്നിലെ സത്യമിതാണ്

ഉപേക്ഷിക്കപ്പെട്ട നായയല്ല തെരുവുനായയാണ് അതെന്നും തനിക്ക് ഭക്ഷണം നല്‍കാറുളള കുടുംബം സഞ്ചരിച്ച കാറിനെ നായ പിന്തുടരുകയായിരുന്നുവെന്നുമാണ് വിദിത് വ്യക്തമാക്കുന്നത്

dot image

ചണ്ഡീഗഢ് : ഹരിയാനയിലെ ഫരീദാബാദില്‍ വളര്‍ത്തുനായയെ പട്ടാപ്പകല്‍ റോഡിലുപേക്ഷിച്ച് വീട്ടുകാര്‍ കടന്നുകളഞ്ഞുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു. രണ്ടുകിലോമീറ്ററോളം നായ കാറിന് പിന്നാലെ ഓടുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. അനിമല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് സ്ഥാപകനായ വിദിത് ശര്‍മ്മയാണ് വീഡിയോ എക്‌സില്‍ പങ്കുവെച്ചത്. 'ഹൃദയഭേദകം. ഫരീദാബാദിലെ QRG ആശുപത്രിക്ക് മുന്നില്‍ ഇന്ന് ഒരു നായ ഉപേക്ഷിക്കപ്പെട്ടു. HR 51 CF 2308 എന്നാണ് നായയെ ഉപേക്ഷിച്ചയാളുടെ കാറിന്റെ നമ്പര്‍. ഇത് ക്രൂരതയാണ്. നായ വാഹനങ്ങള്‍ക്കടിയില്‍പ്പെടാനും അതിനെ മറ്റ് നായ്ക്കള്‍ ആക്രമിക്കാനുമുളള സാധ്യത വളരെ കൂടുതലാണ്'-എന്നാണ് വിദിത് എക്‌സില്‍ കുറിച്ചത്.

എന്നാല്‍ പിന്നീട് തിരുത്തല്‍ പോസ്റ്റുമായി വിദിത് വീണ്ടും രംഗത്തെത്തി. ഉപേക്ഷിക്കപ്പെട്ട നായയല്ല തെരുവുനായയാണ് അതെന്നും തനിക്ക് ഭക്ഷണം നല്‍കാറുളള കുടുംബം സഞ്ചരിച്ച കാറിനെ നായ പിന്തുടരുകയായിരുന്നുവെന്നുമാണ് വിദിത് വ്യക്തമാക്കുന്നത്. 'നായ ഇത്രയധികം തിരക്കുളള റോഡുകളിലൂടെ ഓടുന്നത് അപകടകരമായ കാര്യമാണ്. ആ കുടുംബം അവന് ഭക്ഷണം നല്‍കുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തവരാണ്. അതുകൊണ്ടാണ് നായ അവരെ പിന്തുടര്‍ന്ന് പോയത്. നായയെ സംരക്ഷിക്കാന്‍ അവര്‍ തയാറാകുമെങ്കില്‍ അത് അഭിനന്ദനാര്‍ഹമായ കാര്യമായിരിക്കും'- വിദിത് എക്‌സില്‍ കുറിച്ചു. പതിവായി തനിക്ക് ഭക്ഷണം നല്‍കുന്ന കുടുംബത്തോടുളള നായയുടെ സ്‌നേഹവും വിശ്വസ്തതയും അടുപ്പവും പ്രകടമാക്കുന്നതാണ് വീഡിയോ.

Content Highlights: Truth behind video of Dog running behind car in haryana

dot image
To advertise here,contact us
dot image