
മലയാളത്തിലേത് പോലെ തന്നെ മമ്മൂട്ടി ചിത്രങ്ങൾ തമിഴ്നാട്ടിലും വിജയിക്കുമെന്ന് സംവിധായകൻ റാം. ന്യൂഡല്‍ഹി, അയ്യര്‍ ദി ഗ്രേറ്റ് എന്നീ സിനിമകളൊക്കെ അത്തരത്തില്‍ തമിഴ്‌നാട്ടില്‍ ഏറെക്കാലം തിയേറ്ററുകളില്‍ ഓടിയ പടങ്ങളാണെന്ന് റാം പറഞ്ഞു. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ തമിഴ്‌നാട്ടില്‍ ഓടിയത് പോലെ തന്നെയാണ് ആ സമയങ്ങളിൽ മമ്മൂട്ടി ചിത്രങ്ങൾ തമിഴ്നാട്ടിൽ ഓടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘മമ്മൂട്ടി സാറിന്റെ പടങ്ങള്‍ തമിഴ്‌നാട്ടില്‍ വിജയിക്കും. മലയാളത്തില്‍ പിന്നെ പറയേണ്ടല്ലോ. മഞ്ഞുമ്മല്‍ ബോയ്‌സിനെ തമിഴ്നാട്ടിലെ മനുഷ്യര്‍ ഏറ്റെടുത്തത് പോലെ ഒരുകാലത്ത് മമ്മൂട്ടി ചിത്രങ്ങളേയും ഏറ്റെടുത്തിരുന്നു. ന്യൂഡല്‍ഹി, അയ്യര്‍ ദി ഗ്രേറ്റ് എന്നീ സിനിമകള്‍ക്കൊക്കെ തമിഴ്നാട്ടില്‍ വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്.
വേറെയും പല പടങ്ങളും തമിഴ്നാട്ടില്‍ ഹിറ്റായിരുന്നു. തമിഴ്‌നാട്ടില്‍ മമ്മൂട്ടി സുപരിചിതനാണ്. ഞാന്‍ പറയുന്നത് ഏറെക്കാലം മുമ്പത്തെ കാര്യമാണ്. അക്കാലം മുതല്‍ അദ്ദേഹത്തെ എല്ലാവര്‍ക്കും അറിയും. അതൊക്കെ കൊണ്ടാണ് അദ്ദേഹത്തെ തമിഴില്‍ അഭിനയിക്കാന്‍ ക്ഷണിച്ചത്,’ റാം പറഞ്ഞു.
Content Highlights: Director Ram says there are Mammootty films that have been hits in Tamil Nadu