
കുവൈത്ത് സിറ്റി: കുവൈത്തിൽ ഉച്ച സമയത്ത് ജോലിക്ക് നിയന്ത്രണം ഏർപ്പെടുത്തി. മാൻപവർ പബ്ലിക് അതോറിറ്റി തൊഴിലാളികൾക്കാണ് നിയന്ത്രണം. ജൂൺ ഒന്ന് മുതൽ മൂന്ന് മാസത്തേക്കാണ് കുവൈത്തിൽ ഉച്ച സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിക്കും. രാവിലെ 11 മുതൽ വൈകിട്ട് 4 വരെയാണ് ഔട്ട്ഡോർ ജോലികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ചൂട് കൂടി വരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിനായി പ്രത്യേക സംഘത്തെ നിയമിക്കും.
Content Highlights- Kuwait to restrict afternoon work from June 1