ഫോബ്‌സ് ഹെല്‍ത്ത് കെയര്‍ ലീഡേര്‍സില്‍ മലയാളി തിളക്കം; പട്ടികയില്‍ ആസാദ് മൂപ്പനും ഷംഷീര്‍ വയലിലും

ഇവരെ കൂടാതെ മറ്റ് മലയാളികളും അഭിമാനമായി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.ഇവരെ കൂടാതെ മറ്റ് മലയാളികളും അഭിമാനമായി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്

ഫോബ്‌സ് ഹെല്‍ത്ത് കെയര്‍ ലീഡേര്‍സില്‍ മലയാളി തിളക്കം; പട്ടികയില്‍ ആസാദ് മൂപ്പനും ഷംഷീര്‍ വയലിലും
dot image

ഫോബ്‌സ് മിഡില്‍ ഈസ്റ്റിന്റെ 2026ലെ ഹെല്‍ത്ത് കെയര്‍ ലീഡേര്‍സ് പട്ടികയില്‍ മലയാളി തിളക്കം. മികച്ച ഹെല്‍ത്ത് കെയര്‍ സ്ഥാപകരില്‍ ആദ്യ അഞ്ചില്‍ ഇടം നേടി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഫൗണ്ടര്‍ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ഫൗണ്ടറും ചെയര്‍മാനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലിലും. ആസാദ് മൂപ്പന്‍ മൂന്നാമതായും ഷംഷീര്‍ വയലില്‍ നാലാമതായും പട്ടികയില്‍ ഇടം നേടി.

1987ല്‍ ദുബായിലെ ഒരു ക്ലിനിക്കിലൂടെയാണ് ആസാദ് മൂപ്പന്‍ ഹെല്‍ത്ത്‌കെയര്‍ രംഗത്ത് ചുവട് വെക്കുന്നത്. ആസ്റ്ററിന് നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി 1025 സ്ഥാപനങ്ങളും 65000ത്തിലധികം ജീവനക്കാരുമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം 16 ആശുപത്രികളാണ് ആസ്റ്ററിന് ഉള്ളത്. യുഎഇയില്‍ 272.3 ദശലക്ഷം ഡോളറിന്റെയും സൗദി അറേബ്യയില്‍ 250 ദശലക്ഷം ഡോളറിന്റെയും പുതിയ നിക്ഷേപ പദ്ധതികളും ആസ്റ്റര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read:

2007ലാണ് ഷര്‍ജീല്‍ വയലിലിന്റെ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് യുഎഇയിലും സൗദി അറേബ്യയിലും പ്രവവര്‍ത്തനമാരംഭിച്ചത്. നിലവില്‍ ഇരു രാജ്യങ്ങളിലുമായി 20 ആശുപത്രികളും 14,000ത്തിലധികം ജീവനക്കാരുമുണ്ട്. ഇവരെ കൂടാതെ മറ്റ് മലയാളികളും അഭിമാനമായി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ഫൗണ്ടറും ചെയര്‍മാനും പ്രസിഡന്റുമായ മുഹമ്മദ് ആലുങ്ങല്‍ (40), 33 ഹോള്‍ഡിങ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് മിയാന്‍ദാദ് വി പി (42), ഡോ. സണ്ണി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ഫൗണ്ടറും ചെയര്‍മാനുമായ ഡോ. സണ്ണി കുര്യന്‍ (43) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്.

Also Read:

ആരോഗ്യമേഖലയിലെ വളര്‍ച്ച, നവീകരണം, വിപുലീകരണം, നിക്ഷേപം, വ്യവസായ രംഗത്തെ സ്വാധീനം എന്നിവ വിലയിരുത്തി ഫൗണ്ടര്‍, എക്‌സിക്യൂട്ടീവ് എന്നീ രണ്ട് വിഭാഗങ്ങളിലായാണ് റാങ്കിങ് പ്രഖ്യാപിച്ചത്. എക്‌സിക്യൂട്ടീവ് പട്ടികയിലും മലയാളികള്‍ ഇടം നേടിയിട്ടുണ്ട്. ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്‌സിന്റെ യുഎഇ, ഒമാന്‍, ബഹ്്‌റൈന്‍ മേഖലകളിലെ ഗ്രൂപ്പ് സിഇഒ ഷെര്‍ബാസ് ബിച്ചു, മെഡ്‌കെയര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് മെഡിക്കല്‍ സെന്റേഴ്‌സ് ഗ്രൂപ്പ് സിഇഒ ഷാനില ലൈജു എന്നിവരാണ് എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ ഇടം നേടിയ മലയാളികള്‍.

Content Highlights: Azad Moopen and Shamsheer Vayalil included in forbes middle east health care list

dot image
To advertise here,contact us
dot image