'ഒരു ഫ്രൈഡേ വരും, നമ്മൾ നിർത്തിപ്പോകാതിരുന്നാൽ മതി', നിവിൻ പോളിയുടെ വാക്കുകൾ വീണ്ടും ചർച്ചയാക്കി അജു വർഗീസ്

'സിനിമകൾ തുടർച്ചയായി പരാജയപ്പെടുമ്പോഴും ഉള്ളിൽ അറിയാമായിരുന്നു, ഒരു ദിവസം വരും. ഒരു പരിപാടി വരും. ഒരു ഫ്രൈഡേ വരും. നമ്മൾ നിർത്തിപ്പോകാതിരുന്നാൽ മതി.'

'ഒരു ഫ്രൈഡേ വരും, നമ്മൾ നിർത്തിപ്പോകാതിരുന്നാൽ മതി', നിവിൻ പോളിയുടെ വാക്കുകൾ വീണ്ടും ചർച്ചയാക്കി അജു വർഗീസ്
dot image

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടൻമാരായ നിവിൻ പോളിയും അജു വർ​ഗീസും തമ്മിലുള്ള സൗഹൃദവും സിനിമയിലെ വിശേഷങ്ങളും എപ്പോഴും ആരാധകർ വലിയ ആഘോഷമാക്കാറുണ്ട്. 'സർവ്വം മായ'യുടെ വിജയത്തിന് പിന്നാലെ നിവിൻ ജീവിതത്തെയും കരിയറിനെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് അജു വർഗീസ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്.

"സിനിമകൾ തുടർച്ചയായി പരാജയപ്പെടുമ്പോഴും ഉള്ളിൽ അറിയാമായിരുന്നു, ഒരു ദിവസം വരും. ഒരു പരിപാടി വരും. ഒരു ഫ്രൈഡേ വരും. നമ്മൾ നിർത്തിപ്പോകാതിരുന്നാൽ മതി. കൃത്യസമയത്ത് ദൈവം അതു കൊണ്ടു തരും".- എന്നായിരുന്നു നിവിന്റെ വാക്കുകൾ. "നാണം കെട്ടാണെങ്കിലും ശ്രമിച്ചുകൊണ്ടിരിക്കുക. ഒരു നാണക്കേടും വിചാരിക്കേണ്ടതില്ല. തോറ്റാലും ശ്രമിക്കുക".- അഭിമുഖത്തിൽ നിവിന് ഒപ്പമുണ്ടായിരുന്ന അജു കൂട്ടിച്ചേർത്തു.

'സർവ്വം മായ' ടീമിനൊപ്പമുള്ള ഫോട്ടോയുടെ ക്യാപ്ഷനായാണ് അജു നിവിന്റെ വാക്കുകൾ കുറിച്ചത്. നിവിൻ പോളി, സംവിധായകൻ അഖിൽ സത്യൻ, നായിക റിയ ഷിബു, ഗായിക ശക്തി ശ്രീ ഗോപാലൻ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് അജു പങ്കുവെച്ചത്. സൈമ അവാർഡ്‌സിൽ വിവിധ വിഭാഗങ്ങളിലായി ഇവർക്ക് പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു.

Content Highlights:  Aju Varghese has brought Nivin Pauly’s earlier words back into the spotlight. The actor referred to Nivin Pauly’s remarks while discussing their experiences and conversations within the Malayalam film industry.

dot image
To advertise here,contact us
dot image