അജ്മാനിൽ വാടക മേഖലയിൽ എഐ സേവനങ്ങൾ; പുതിയ ഡിജിറ്റൽ പാക്കേജുമായി ഭരണകൂടം

എഐയും ഡിജിറ്റൽ സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്

അജ്മാനിൽ വാടക മേഖലയിൽ എഐ സേവനങ്ങൾ; പുതിയ ഡിജിറ്റൽ പാക്കേജുമായി ഭരണകൂടം
dot image

അജ്മാനിലെ വാടക നിയന്ത്രണ മേഖലയുമായി ബന്ധപ്പെട്ട പുതിയ ഡിജിറ്റൽ സേവനങ്ങളുടെ പാക്കേജ് അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ നുഐമി അവതരിപ്പിച്ചു. ഇന്നലെമുതൽ ആരംഭിച്ച അജ്മാൻ റിയൽ

എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് എക്സിബിഷൻ വേദിയിലായിരുന്നു അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിങ് ഡിപ്പാർട്ട്മെന്റിന്റെ പുതിയ സേവനങ്ങളുടെ പ്രഖ്യാപനം നടന്നത്. സെപ്റ്റംബർ 16 വരെയാണ് എക്സിബിഷൻ നടക്കുന്നത്.

പുതിയ സേവനങ്ങളിൽ പ്രധാനപ്പെട്ടത് തിബ്യാൻ (Tibyan) എന്ന സ്മാർട്ട് ലീ​ഗൽ അസിസ്റ്റന്റാണ്. ഇത് രണ്ട് പതിപ്പുകളായാണ് (Versions) ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്കുള്ള ഒരു ബാഹ്യ പതിപ്പും വാടക നിയന്ത്രണ മേഖലയിലെ ജീവനക്കാർക്കുള്ള ഒരു ആന്തരിക പതിപ്പും. വാടക തർക്കങ്ങൾ, നടപടിക്രമങ്ങൾ, സേവനങ്ങൾ എന്നിവ സംബന്ധിച്ച ചോദ്യങ്ങൾക്ക് വേഗത്തിലും കൃത്യതയോടെയും മറുപടി നൽകാൻ ഈ എഐ സംവിധാനം സഹായിക്കും.

തൊഴിലാളികളുടെ താമസ കരാർ സാക്ഷ്യപ്പെടുത്താനുള്ള അപേക്ഷ, ജീവനക്കാരുടെ താമസ കരാർ സാക്ഷ്യപ്പെടുത്താനുള്ള അപേക്ഷ, തൊഴിലാളി താമസ കെട്ടിട രജിസ്ട്രേഷൻ സേവനം എന്നിവയാണ് പുതിയ ഡിജിറ്റൽ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് സേവനങ്ങൾ. ഇതുവഴി കരാറുകൾ ഓൺലൈനായി തയ്യാറാക്കാനും താമസ വിവരങ്ങൾ ക്രമീകരിച്ച് രേഖപ്പെടുത്താനും, ബന്ധപ്പെട്ട നടപടികൾ പൂർണമായും ഡിജിറ്റൽ രീതിയിൽ പൂർത്തിയാക്കാനും സാധിക്കും. ഡിജിറ്റൽ ഡോക്യുമെന്റ് ഓതന്റിക്കേഷൻ സേവനവും പുതിയ പാക്കേജിൽ ഉൾപ്പെടുന്നുണ്ട്. അംഗീകൃത കരാറുകൾക്ക് ഇലക്ട്രോണിക് സ്റ്റാമ്പ് നൽകുന്നതിലൂടെ കരാറിന്റെ സാധുതയും അംഗീകാരവും എളുപ്പത്തിൽ പരിശോധിക്കാൻ സാധിക്കും.

എഐയും ഡിജിറ്റൽ സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. പുതിയ സംവിധാനങ്ങൾ ഉപഭോക്താക്കൾക്കും, വസ്തു ഉടമകൾക്കും, വാടകക്കാർക്കും, കമ്പനികൾക്കും, നിക്ഷേപകർക്കും കൂടുതൽ സൗകര്യപ്രദമായ സേവനാനുഭവം നൽകുമെന്നും അജ്മാൻ മുനിസിപ്പാലിറ്റി വ്യക്തമാക്കി.

Content Highlight: Ajman has launched a new digital package using AI-powered services to improve rental regulation, dispute enquiries and related property services.

dot image
To advertise here,contact us
dot image