പിങ്ക് മാസാചരണം: സ്തനാർബുദ ബോധവത്ക്കരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ

ഒക്ടോബർ 30 വെള്ളിയാഴ്ച റിഫ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ചാണ് പരിപാടി നടന്നത്.

പിങ്ക് മാസാചരണം: സ്തനാർബുദ ബോധവത്ക്കരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ
dot image

പിങ്ക് മാസാചരണത്തിന്റെ ഭാഗമായി ബഹ്‌റൈൻ പ്രതിഭ റിഫ മേഖല വനിതാ വേദിയുടെ നേതൃത്വത്തിൽ റിഫ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സ്തനാർബുദ ബോധവത്ക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഒക്ടോബർ 30 വെള്ളിയാഴ്ച റിഫ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ചാണ് പരിപാടി നടന്നത്.

ചടങ്ങിൽ മേഖല വനിതാ വേദി കൺവീനർ അഫ്‌സില അൻവർ സ്വാഗതം ആശംസിക്കുകയും മേഖല കമ്മിറ്റി അംഗം രമ്യ മഹേഷ് അധ്യക്ഷത വഹിക്കുകയും ചെയ്തു. ബഹ്‌റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷീജ വീരമണി പരിപാടി ഉദ്ഘാടനം ചെയ്തു. അൽ ഹിലാൽ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുധ്യ അംജിത് ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി. സ്തനാർബുദത്തിന്റെ പ്രതിരോധ മാർഗ്ഗങ്ങളെയും കൃത്യസമയത്തുള്ള രോഗനിർണ്ണയത്തിന്റെ പ്രാധാന്യത്തെയും കുറിച്ച് വിശദീകരിച്ച ഡോക്ടർ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.

വനിതാ വേദി സെക്രട്ടറി സരിത മേലത്ത്, പ്രസിഡന്റ് ദീപ്തി രാജേഷ്, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, മേഖല പ്രസിഡന്റ് രഞ്ജു ഹരീഷ്, പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, പ്രതിഭ പ്രസിഡന്റ് മഹേഷ് കെവി, അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി അരുൺ എന്നിവർ ആശംസകൾ നേർന്നു. പരിപാടിയുടെ കോർഡിനേറ്റർ സുകന്യ വിജീഷ് നന്ദി രേഖപ്പെടുത്തി. നിരവധി വനിതകൾ പങ്കെടുത്ത ബോധവത്ക്കരണ ക്ലാസിനോടനുബന്ധിച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നൂറോളം പേർ പങ്കാളികളായി.

Content Highlights: Bahrain Prathibha organises a breast cancer awareness programme and medical camp as part of Pink Month, highlighting early detection and women's health

dot image
To advertise here,contact us
dot image