ഹോപ്പ് ബഹ്റൈൻ ക്രിക്കറ്റ് ടൂർണമെന്റിൽ അനന്തപുരി അസോസിയേഷന് കിരീടം

വിജയികളായ അനന്തപുരി അസോസിയേഷൻ ടീമിനെ ഭാരവാഹികളും അംഗങ്ങളും അഭിനന്ദിച്ചു

ഹോപ്പ് ബഹ്റൈൻ ക്രിക്കറ്റ് ടൂർണമെന്റിൽ അനന്തപുരി അസോസിയേഷന് കിരീടം
dot image

ഹോപ്പ് ബഹ്റൈന്റെ ആഭിമുഖ്യത്തിൽ അൽ അഹ്ലി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ അനന്തപുരി അസോസിയേഷൻ ജേതാക്കളായി. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ മികച്ച ടീം പ്രകടനവും ഒത്തൊരുമയും കാഴ്ചവെച്ചാണ് അനന്തപുരി അസോസിയേഷൻ കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റിൽ പങ്കെടുത്ത മറ്റ് ടീമുകളും മികച്ച കായികമികവ് പ്രകടിപ്പിച്ചു.

വിജയികളായ അനന്തപുരി അസോസിയേഷൻ ടീമിനെ ഭാരവാഹികളും അംഗങ്ങളും അഭിനന്ദിച്ചു. ടൂർണമെന്റ് മികച്ച രീതിയിൽ സംഘടിപ്പിച്ച ഹോപ്പ് ബഹ്റൈൻ ഭാരവാഹികൾക്ക് വിജയികളായ ടീം നന്ദി അറിയിച്ചു.

കായിക സൗഹൃദവും കൂട്ടായ്മയും വളർത്തുന്നതിനായി ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് സ്വാഗതാർഹമാണെന്നും, ഇത്തരം ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

Content Highlights: Ananthapuri Association has emerged as champions of the Hope Bahrain Cricket Tournament, bringing the title home after an exciting competition among expatriate teams.

dot image
To advertise here,contact us
dot image