യുഎഇയില്‍ നാളെ താപനില കുറയും, പൊടിക്കാറ്റിനും സാധ്യത

മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന കാറ്റ് മണിക്കൂറില്‍ 40 കിലോ മീറ്ററില്‍ എത്താനും സാധ്യതയുണ്ട്

യുഎഇയില്‍ നാളെ താപനില കുറയും, പൊടിക്കാറ്റിനും സാധ്യത
dot image

യുഎഇയില്‍ നാളെ ചില വടക്കന്‍ പ്രദേശങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കാന്‍ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില തീരപ്രദേശങ്ങളില്‍ താപനില കുറയാന്‍ സാധ്യതയുണ്ടന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നും വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നേരിയതോ മിതമായതോ ആയ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. സാധാരണ കാറ്റിനൊപ്പം പൊടിക്കാറ്റും ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന കാറ്റ് മണിക്കൂറില്‍ 40 കിലോ മീറ്ററില്‍ എത്താനും സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫ് കടലിൻ്റെ പടിഞ്ഞാറോട്ട് നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒമാന്‍ കടലിൽ നേരിയ തോതിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.


അബുദാബിയില്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും 32 ഡിഗ്രിയിലേക്ക് കുറയാനും സാധ്യതയുണ്ട്. ദുബായില്‍ 39 ഡിഗ്രി സെല്‍ഷ്യസില്‍ ഉയരുകയും 33 ഡിഗ്രി സെല്‍ഷ്യസ് ആയി കുറയുകയും ചെയ്യാന്‍ സാധ്യത. ഷാര്‍ജയില്‍ 39 ഡിഗ്രി സെല്‍ഷ്യസില്‍ ഉയരുകയും 30 ഡിഗ്രി സെല്‍ഷ്യസ് ആയി കുറയുകയും ചെയ്യാന്‍ സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Content Highlight: The UAE is expected to experience lower temperatures tomorrow, with a chance of dusty conditions in several areas

dot image
To advertise here,contact us
dot image