ഇല്ലുമിനാറ്റി സോങ്ങിൽ ഫഹദിന്റെ കിടിലൻ എൻട്രി; മികച്ച പ്രതികരണം നേടി തമിഴ് ചിത്രം ഇദയം മുരളി

സിനിമയുടെ മ്യൂസിക്കിനും വിഷ്വൽസിനും കയ്യടി ലഭിക്കുന്നുണ്ട്

ഇല്ലുമിനാറ്റി സോങ്ങിൽ ഫഹദിന്റെ കിടിലൻ എൻട്രി; മികച്ച പ്രതികരണം നേടി തമിഴ് ചിത്രം ഇദയം മുരളി
dot image

അഥർവയെ നായകനാക്കി ആകാശ് ഭാസ്കരൻ ഒരുക്കിയ സിനിമയാണ് ഇദയം മുരളി. വമ്പൻ താരനിരയുമായി എത്തിയ സിനിമയിൽ അതിഥി വേഷത്തിൽ ഫഹദ് ഫാസിലും എത്തുന്നുണ്ട്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നത്. ഫഹദിന്റെ കാമിയോ വേഷത്തിനും തമിഴ്നാട്ടിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

സിനിമയുടെ മ്യൂസിക്കിനും വിഷ്വൽസിനും കയ്യടി ലഭിക്കുന്നുണ്ട്. കിടിലൻ വിഷ്വലുകൾ സിനിമയുടെ ക്വാളിറ്റി ഉയർത്തുന്നുണ്ട് എന്നും അഭിനയത്തോടൊപ്പം മ്യൂസിക്കിലും തമൻ നല്ല പണിയെടുത്തിട്ടുണ്ട് എന്നാണ് കമന്റുകൾ. പ്രകടനങ്ങളിൽ പ്രീതി മുകുന്ദനും കയാദു ലോഹറും മികച്ചുനിന്നപ്പോൾ അഥർവ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെന്നും കമന്റുകൾ. സിനിമയിലെ ആവേശത്തിലെ ഇല്ലുമിനാറ്റി പാട്ടിന്റെ അകമ്പടിയിൽ ഉള്ള ഫഹദിന്റെ എൻട്രി സീനുകൾ ആണ് ഇപ്പോൾ റീലുകൾ ഭരിക്കുന്നത്.

നാട്ടി, നിഹാരിക, തമൻ, പ്രഗ്യ നഗ്ര, ഗായിക ജോനിത എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. ആകാശ് ഭാസ്കരൻ ആണ് ചിത്രത്തിന്റെ സംവിധാനവും നിർമാണവും. 22 വർഷത്തിനു ശേഷം തമൻ അഭിനയിക്കുന്ന സിനിമ കൂടിയാണിത്. തമൻ തന്നെയാണ് സംഗീതം. ഛായാഗ്രഹണം മനോജ് പരമഹംസ. എഡിറ്റിങ് പ്രദീപ് ഇ രാഘവ്. അഥർവയുടെ അച്ഛനും നടനുമായ മുരളിക്ക് ആദര സൂചകയാണ് സിനിമയ്ക്ക് ‘ഇദയം മുരളി’ എന്ന പേര് നൽകിയിരിക്കുന്നത്. ചിത്രത്തില്‍ ഇദയ എന്ന കഥാപാത്രമായി ആണ് അഥർവ എത്തുന്നത്.

Content Highlights: Fahadh Faasil’s stylish appearance in the Illuminati song from the Tamil movie Idhayam Murali has grabbed attention. The song and his entry have received positive reactions from fans and cinema audiences.

dot image
To advertise here,contact us
dot image