

ഇംഗ്ലണ്ടിനെതിരെ ആശ്വാസ ജയം തേടി കളത്തിലെത്തിയ ഇന്ത്യ മത്സരത്തിൽ ബൗളിംഗ് തിരഞ്ഞെടുത്തു. പരമ്പരയിൽ തുർച്ചയായി മൂന്ന് മത്സരങ്ങളും തോറ്റ ഇന്ത്യയ്ക്ക് നാണക്കേടിൽ നിന്ന് രക്ഷപ്പെടാൻ ജയം അനിവാര്യമാണ്. ടോസ് നേടിയ ഇന്ത്യൻ ടീം നായകൻ ശ്രേയസ് അയ്യർ ഇംഗ്ലണ്ടിനെ ആദ്യം ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.
മാറ്റങ്ങളോടെയാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 പോരിനായി ഇന്ത്യ കളത്തിലെത്തിയിരിക്കുന്നത്. ഇന്ത്യയുടെ ബേബി ബോസ് വൈഭവ് സൂര്യവംശിക്ക് ഇന്ന് സ്‌ക്വാഡിൽ ഇടം ലഭിച്ചില്ല. പകരം മലയാളി താരം സഞ്ജു സാംസണാണ് കളത്തിൽ. ഇംഗ്ലണ്ടിനെതിരെ ഇന്ന് കീപ്പറുടെ ഗ്ലൗ അണിഞ്ഞിരിക്കുന്നതും സഞ്ജുവാണ്.
ആദ്യ മത്സരത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പിന്നീട് കളിച്ച മൂന്ന് മത്സരങ്ങളും ഇന്ത്യ തോൽവി ഏറ്റുവാങ്ങിയിരുന്നു. ശ്രേയസ് അയ്യർ ഇന്ത്യയുടെ നായകനായ ശേഷം കളിച്ച ഒറ്റ മത്സരത്തിലും ഇതുവരെ ജയം കണ്ടെത്തനായിട്ടില്ല. ഇതിനോടകം തന്നെ പരമ്പര ഇംഗ്ലണ്ട് 3 - 0 ന് സ്വന്തമാക്കി കഴിഞ്ഞു.
Content highlight: India vs England Sanju Samson in playing 11 India opt to bowl