

പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യത്തിൽ മാനസിക പ്രതിസന്ധികൾ നേരിടുന്ന പ്രവാസികൾക്ക് മാനസികാരോഗ്യ ബോധവത്ക്കരണവും ആത്മവിശ്വാസവും പകരുക എന്ന ലക്ഷ്യത്തോടെ വോയ്‌സ് ഓഫ് ആലപ്പി വെബ്ബിനാർ സംഘടിപ്പിച്ചു. 'സ്പർശം 2026' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി സൈക്കോളജി അധ്യാപികയും കണ്ടന്റ് ക്രിയേറ്ററുമായ ഫിദ കടവത്ത് നയിച്ചു.
പ്രവാസികൾ നേരിടുന്ന ഉറക്കക്കുറവ്, ടെൻഷൻ, സ്ട്രെസ്, ആശങ്കകൾ തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകൾ വിശദമായി ചർച്ച ചെയ്യുകയും, അവ എങ്ങനെ പരിഹരിക്കാമെന്നതിനെ കുറിച്ച് പ്രായോഗിക നിർദ്ദേശങ്ങൾ നൽകുകയും ചെയ്‌തു. ബ്രീത്തിങ് എക്സർസൈസ് ഉൾപ്പെടെയുള്ള ലളിതമായ മാനസികാരോഗ്യ പരിശീലനങ്ങളും സെഷനിൽ ഉൾപ്പെടുത്തി. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞ പ്രോഗ്രാമിൽ പ്രസിഡൻറ് സിബിൻ സലിം ആശംസകൾ അർപ്പിച്ചു.
സംഘടനയുടെ മെമ്പർഷിപ്പ് സെക്രട്ടറിയും പ്രോഗ്രാമിന്റെ കോർഡിനേറ്ററുമായ സന്തോഷ് ബാബു എല്ലാവർക്കും നന്ദി അറിയിച്ചു. പങ്കെടുത്തവർ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്കും ആശങ്കകൾക്കും ഫിദ കടവത്ത് വ്യക്തമായ മറുപടികൾ നൽകി. പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ ഒരു മാനസികാരോഗ്യ ബോധവൽക്കരണ പരിപാടിയായിരുന്നെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
Content Highlights: Voice of Alappi conducted an online webinar named ‘Sparsham 2026’ with the participation of various attendees and experts. The programme focused on awareness, interaction, and community-oriented discussions through a virtual platform.