വെയിറ്റ് ലോസ് ചെയ്യാന്‍ എളുപ്പ വഴി, രാം ചരണിന് ഒപ്പം ഡാൻസ് ചെയ്താൽ മതി; ചിരിപ്പിച്ച് ജാൻവി കപൂർ

രാം ചരണ്‍ സാറിനൊപ്പം ഡാന്‍സ് ചെയ്ത ഡാന്‍സേഴ്‌സ് ദിവസങ്ങള്‍ക്കകം മെലിഞ്ഞതായി താന്‍ കണ്ടു എന്നാണ് ജാന്‍വി കപൂര്‍ പറയുന്നത്

വെയിറ്റ് ലോസ് ചെയ്യാന്‍ എളുപ്പ വഴി, രാം ചരണിന് ഒപ്പം ഡാൻസ് ചെയ്താൽ മതി; ചിരിപ്പിച്ച് ജാൻവി കപൂർ
dot image

രാം ചരണ്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'പെദ്ധി'. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ജാൻവി കപൂർ ആണ് സിനിമയിൽ നായികയായി എത്തുന്നത്. സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിനിടെ നടി രാം ചരണിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ചർച്ചയാകുന്നത്. വെയിറ്റ് ലോസ് ചെയ്യാനായി രാം ചരണിന് ഒപ്പം ഡാൻസ് ചെയ്‌താൽ നിങ്ങൾ മെലിയും എന്നും നാലാം ദിവസം ആയപ്പോഴേക്കും ഡാൻസേർസ് എല്ലാം തളർന്നെന്നും ജാൻവി പറഞ്ഞു.

'നിങ്ങള്‍ക്കെല്ലാവര്‍ക്കും പറ്റുന്ന, വളരെ എളുപ്പമുള്ള ഒരു വെയിറ്റ് ലോസ് ടിപ് ഞാന്‍ തരാം, രാം ചരണ്‍ സാറിന്റെ ഒരു പാട്ടിന് അദ്ദേഹത്തിനൊപ്പം ഡാന്‍സ് ചെയ്യാന്‍ ശ്രമിക്കൂ. ഒരു ദിവസം പോലും വേണ്ട, ദിവസം പകുതിയാവുമ്പോഴേക്കും തന്നെ നിങ്ങള്‍ക്ക് ആ മാറ്റം കാണാന്‍ സാധിക്കും. രാം ചരണ്‍ സാറിനൊപ്പം ഡാന്‍സ് ചെയ്ത ഡാന്‍സേഴ്‌സ് ദിവസങ്ങള്‍ക്കകം മെലിഞ്ഞതായി താന്‍ കണ്ടു എന്നാണ് ജാന്‍വി കപൂര്‍ പറയുന്നത്. മൂന്ന് - നാല് ദിവസമാണ് പാട്ട് രംഗം ഞങ്ങള്‍ ഷൂട്ട് ചെയ്തത്. നാലാം ദിവസം ആവുമ്പോഴേക്കും ഡാന്‍സേഴ്‌സ് എല്ലാം മെലിഞ്ഞ്, ചെറുതായതായി എനിക്ക് തോന്നി', ജാൻവി കപൂറിന്റെ വാക്കുകൾ.

അതേസമയം, ട്രെയിലറിലെ ജാൻവി കപൂറിന്റെ രംഗങ്ങൾക്ക് വലിയ വിമർശനങ്ങളും ട്രോളുകളുമാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്. എല്ലാ സിനിമയിലും ശരീരപ്രദർശനം മാത്രമാണ് ഉള്ളതെന്നും ദേവരയുടെ സെറ്റിൽ നിന്നും അതേപോലെ വന്നു അഭിനയിച്ചതാണോ എന്നാണ് വിമർശങ്ങൾ. സംവിധായകനും കണക്കിന് ട്രോളുകൾ ലഭിക്കുന്നുണ്ട്. നായികമാരെ ഈ കാലത്തും ഗ്ലാമറിന് വേണ്ടി മാത്രം ഉപയോഗിക്കുന്നതിൽ ചില പ്രേക്ഷകർ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. സിനിമയിൽ ഇത്തരം രംഗങ്ങൾ കഥയുടെ ഫ്ലോ നഷ്ടപ്പെടുത്തുമെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

ജൂനിയർ എൻടിആർ ചിത്രം ദേവരയിലും സമാനമായ വേഷത്തിലാണ് നടി എത്തിയതെന്നും ആ റോളിന്റെ പേരിലും നിറയെ ട്രോളുകൾ ജാൻവിയെ തേടി എത്തിയിരുന്നു എന്നും ചിലർ എക്സിലൂടെ കുറിച്ചു. അഭിനയ പ്രാധാന്യമുള്ള റോളുകൾക്ക് പകരം ഇത്തരം ഗ്ലാമർ റോളുകൾ ചെയ്തു എത്ര നാൾ ഇൻഡസ്ട്രിയിൽ പിടിച്ചുനിൽക്കും എന്നും ചോദ്യം ഉയരുന്നു. ജൂൺ നാലിനാണ് പെദ്ധി റിലീസിനെത്തുന്നത്.

Content Highlights: Actress Janhvi Kapoor entertained fans with a light-hearted remark, saying that anyone wanting to lose weight should simply dance alongside Ram Charan. Her humorous statement quickly gained attention on social media and among cinema audiences.

dot image
To advertise here,contact us
dot image