

ആലപ്പുഴ: വി ഡി സതീശന്‍ മന്ത്രിസഭയില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരണവുമായി നിയുക്ത പുതുപ്പളളി എംഎല്‍എ ചാണ്ടി ഉമ്മന്‍. ഹൈക്കമാന്‍ഡിന്റെ ലിസ്റ്റ് വരുന്നത് വരെ ഒന്നും പറയാന്‍ പറ്റില്ലെന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനും പ്രവര്‍ത്തിക്കാനും മന്ത്രിസ്ഥാനം ആവശ്യമില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ എന്തായാലും ഉണ്ടാകുമെന്നും അദ്ദേഹത്തെ അഭിനന്ദിക്കാനാണ് താന്‍ വന്നതെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഹൈക്കമാന്‍ഡിന്റെ ലിസ്റ്റ് വരുന്നത് വരെ ഒന്നും പറയാന്‍ പറ്റില്ല. രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ എന്തായാലും ഉണ്ട്. ആദരണീയനായ മുഖ്യമന്ത്രി വന്ന് അദ്ദേഹത്തോട് സംസാരിച്ചതാണ്. അദ്ദേഹത്തെ അഭിനന്ദിക്കാന്‍ വേണ്ടിയാണ് ഞാന്‍ വന്നത്. എനിക്ക് ഏതെങ്കിലും സ്ഥാനം വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അത് തെരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നെ സംബന്ധിച്ച് ജനങ്ങളാണ് വലുത്. ജനങ്ങളോടൊപ്പം നില്‍ക്കാനും പ്രവര്‍ത്തിക്കാനും മന്ത്രിസ്ഥാനം ആവശ്യമില്ല. എന്നെ പരിഗണിക്കണമെന്നില്ല': ചാണ്ടി ഉമ്മന്‍ പറഞ്ഞു.
കാസർകോട് ജില്ലയ്ക്ക് ഒരു മന്ത്രി വേണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടിരുന്നു. പരിഗണിച്ചില്ലെങ്കിൽ ജില്ലയോടുള്ള അവഹേളനമായി വോട്ടർമാർ കരുതുമെന്നും ഇടത് കോട്ടകൾ തകർത്ത് വലിയ വിജയമാണ് ജില്ലയിൽ UDF ന് ഉണ്ടായത്, ജില്ലയ്ക്ക് മന്ത്രി സ്ഥാനത്തിനുള്ള എല്ലാ അർഹതയും ഉണ്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കോൺഗ്രസ്,മുസ്ലീം ലീഗ് നേതൃത്വങ്ങൾ ചർച്ച ചെയ്ത് ഉടൻ തീരുമാനിക്കണം. കാസർകോടിന്റെ പിന്നോക്കാവസ്ഥക്ക് അറുതി വേണം. ജില്ലയെ അവഗണിക്കരുതെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
Content Highlights: 'Can't say anything until the high command list comes'; Chandy Oommen on ministerial position