വിശ്വവേദിയിൽ ഒരു മലയാളി? ഖത്തർ ലോകകപ്പ് സാധ്യതാ ടീമിൽ കണ്ണൂരുകാരൻ തഹ്സിൻ മുഹമ്മദും

അടുത്തമാസം നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിൽ കളിക്കാൻ മലയാളി താരം

വിശ്വവേദിയിൽ ഒരു മലയാളി? ഖത്തർ ലോകകപ്പ് സാധ്യതാ ടീമിൽ കണ്ണൂരുകാരൻ തഹ്സിൻ മുഹമ്മദും
dot image

അടുത്തമാസം നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിൽ കളിക്കാൻ മലയാളി താരം. ഖത്തറിന്റെ 35 അംഗ സാധ്യതാ ടീമിൽ കണ്ണൂരുകാരൻ തഹ്‌സിൻ മുഹമ്മദ് സ്ഥാനംപിടിച്ചു.

കണ്ണൂർ വളപട്ടണം സ്വദേശി ജംഷിദിന്റെ മകനായ തഹ്‌സിൻ മുഹമ്മദ് കഴിഞ്ഞവർഷം നടന്ന ലോകകപ്പ് യോഗ്യതാറൗണ്ടിലെ മത്സരങ്ങൾക്കുള്ള ഖത്തർ ടീമിലുമുണ്ടായിരുന്നു.

ഖത്തറിന്റെ ദേശീയ അണ്ടർ-16 ടീമിൽ സ്ഥാനം പിടിച്ചാണ് തഹ്‌സിൻ ശ്രദ്ധേയനാകുന്നത്. പിന്നീട് അണ്ടർ-17, അണ്ടർ-19 ടീമുകളിലും കളിച്ച തഹ്‌സിൻ 2024 ജൂണിൽ ലോകകപ്പ് യോഗ്യതാറൗണ്ടിൽ അഫ്ഗാനിസ്താനെതിരായ മത്സരത്തിലൂടെയാണ് ദേശീയ ടീമിൽ അരങ്ങേറിയത്.

ഖത്തർ സ്റ്റാർസ് ലീഗിൽ അൽ ദുഹൈലിനുവേണ്ടി കളിക്കുന്ന തഹ്‌സിൻ പ്രതീക്ഷകളോടെയാണ് അന്തിമ ടീം പ്രഖ്യാപനത്തിന് കാത്തിരിക്കുന്നത്. അമേരിക്കയിലും മെക്‌സിക്കോയിലും കാനഡയിലുമായാണ് ലോകകപ്പ് നടക്കുന്നത്.

content highlights: tahsin-mohammed-qatar-squad-fifa-world-cup-2026

dot image
To advertise here,contact us
dot image