വിഡി സതീശന് ഐക്യദാര്‍ഢ്യ പ്രഖ്യാപനം; ബഹ്‌റൈനില്‍ പ്രകടനം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകർ

സോഷ്യല്‍ മീഡിയയിലൂടെ മാത്രം പ്രതികരിച്ചിരുന്ന പ്രവാസികളായ പ്രവര്‍ത്തകരും നേതാക്കളും നേരിട്ട് പ്രതിക്ഷേധവുമായി രംഗത്ത് എത്തുന്നത് ഇത് ആദ്യമാണ്

വിഡി സതീശന് ഐക്യദാര്‍ഢ്യ പ്രഖ്യാപനം; ബഹ്‌റൈനില്‍ പ്രകടനം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകർ
dot image

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ബഹ്റൈനിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ അംഗങ്ങള്‍ രംഗത്ത്. നിയമസഭാ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് ശേഷം കോണ്‍ഗ്രസില്‍ ഉടലെടുത്ത മുഖ്യമന്ത്രി തര്‍ക്കത്തില്‍ വലിയ നിരശയുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.

കേരളത്തിലെ സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും വിഡി സതീശനൊപ്പമാണെന്നും അത് അംഗീകരിക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെ മാത്രം പ്രതികരിച്ചിരുന്ന പ്രവാസികളായ പ്രവര്‍ത്തകരും നേതാക്കളും നേരിട്ട് പ്രതിക്ഷേധവുമായി രംഗത്ത് എത്തുന്നത് ഇത് ആദ്യമാണ്.

ബഹ്‌റൈനിലെ ഇന്ത്യന്‍ ഡിലൈറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അനസ് റഹീം, ബ്ലസ്സന്‍ മാത്യു, ധനേഷ് മുരളി,ജലീല്‍ മല്ലപ്പള്ളി, ബേസില്‍ നെല്ലിമറ്റം, അബ്രഹാം സാമൂവല്‍, ഫാസില്‍ വട്ടോളി, അലന്‍ ഐസക്, പ്രൊഫ: ഷെമിലി പി ജോണ്‍, മുബീന മന്‍ഷീര്‍, ലത്തീഫ് കോളിക്കല്‍, ഷബീര്‍ മുക്കന്‍, ഷംഷാദ് കാക്കൂര്‍, നവാസ് കുണ്ടറ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി..

അതിനിടെ കേരള മുഖ്യമന്ത്രിയാരെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ പ്രഖ്യാപനം കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, സന്ദീപ് വാര്യർ, ടി സിദ്ദിഖ്, സജീവ് ജോസഫ്, ഉഷ വിജയൻ, ടി ഒ മോഹനൻ അടങ്ങിയവർ കെ സി വേണുഗോപാലിനെ പിന്തുണച്ചിട്ടുണ്ട്. ഐസി ബാലകൃഷ്ണൻ കെസിക്കും ചെന്നിത്തലക്കും ഒരുപോലെ പിന്തുണ നൽകിയിരിക്കുകയാണ്. ഇന്ത്യൻ എക്സ്പ്രസ് പുറത്ത് വിട്ട എംഎൽഎമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ പട്ടികയുടെ ചിത്രത്തിൽ നിന്നാണ് ഈ വിവരങ്ങൾ പുറത്തായത്.

എഐസിസി നിരീക്ഷകരുടെ റിപ്പോർട്ട് സ്വീകരിച്ച ശേഷം നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിക്കുമെന്നാണ് വിവരം. അതേസമയം സമ്മർദനീക്കത്തിന്റെ ഭാഗമായി തെരുവിൽ ശക്തിപ്രകടനങ്ങളും ഫ്ലക്സ് യുദ്ധവും തുടരുകയാണ്. ഫ്ലെക്സ്ബോർഡുകളല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് കെ മുരളീധരനും ബെന്നി ബെഹനാനും പ്രതികരിച്ചിരുന്നു.

Content Highlights: Congress workers in Bahrain organized a protest expressing solidarity with VD Satheesan. The demonstration highlighted support from expatriate party members and reflected ongoing political engagement abroad.

dot image
To advertise here,contact us
dot image