ഗാസയ്ക്ക് വീണ്ടും സഹായവുമായി യുഎഇ; 600 ടണ്ണിലധികം മാനുഷിക സഹായം

ഗാസയിലെ ഒന്നര ലക്ഷത്തിലധികം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

ഗാസയ്ക്ക് വീണ്ടും സഹായവുമായി യുഎഇ; 600 ടണ്ണിലധികം മാനുഷിക സഹായം
dot image

യുദ്ധക്കെടുതി മൂലം വലയുന്ന ഗാസക്ക് വീണ്ടും സഹായവുമായി യുഎഇ ഭരണകൂടം. 600 ടണ്ണിലധികം മാനുഷിക സഹായങ്ങളാണ് പുതിയതായി ഗാസയില്‍ എത്തിച്ചത്. ഗാസയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടിയും പുരോഗമിക്കുകയാണ്. ഗാസക്ക് നല്‍കി വരുന്ന തുടര്‍ച്ചയായ പിന്തുണയുടെ ഭാഗമായാണ് വീണ്ടും സഹായം കൈമാറിയത്.

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ നിര്‍ദ്ദേശപ്രകാരം ആരംഭിച്ച ഹുമൈദ് എയര്‍ ബ്രിഡ്ജ് കാമ്പയിനിന്റെ ഭാഗമായാണ് കൂടുതല്‍ സഹായങ്ങള്‍ എത്തിച്ചത്. യുഎഇയുടെ 'ഓപ്പറേഷന്‍ ചിവാല്‍സ് നൈറ്റ്- 3 എന്ന ദൗത്യത്തിന് കീഴിലാണ് ക്യാമ്പയിന്‍ പ്രവര്‍ത്തിക്കുന്നത്. 30,000ത്തിലധികം ഭക്ഷണ പാഴ്‌സലുകളാണ് മാനുഷിക സഹായത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തില്‍ എത്തിച്ച ഇവ പിന്നീട് ഊദ്യോഗിക മാര്‍ഗങ്ങളിലൂടെ ഗാസയിലെ അര്‍ഹരായവര്‍ക്ക് കൈമാറി. ഗാസയിലെ ഒന്നര ലക്ഷത്തിലധികം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്റര്‍നാഷണല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍, എമിറേറ്റ്‌സ് റെഡ് ക്രസന്റ്, അല്‍ ഇഹ്‌സാന്‍ ചാരിറ്റി അസോസിയേഷന്‍, അല്‍ ഇത്തിഹാദ് ചാരിറ്റി ഫൗണ്ടേഷന്‍ എന്നീ ജീവകാരുണ്യ സംഘടനകളുടെ സഹകരണത്തോടെയാണ് 'ഹുമൈദ് എയര്‍ ബ്രിഡ്ജ് ക്യാമ്പയിന്‍ പ്രവര്‍ത്തിക്കുന്നത്. യുദ്ദം ആരംഭിച്ച ശേഷം ഗാസക്ക് തുടര്‍ച്ചയായി സഹായം നല്‍കി വരുന്ന രാജ്യമാണ് യുഎഇ.

മെഡിക്കല്‍ ഉപകരണങ്ങളും വസ്ത്രങ്ങളും ഉള്‍പ്പെടെ ടണ്‍ കടക്കിന് സാധനങ്ങളാണ് ഇതിനകം ഗാസക്ക് കൈമാറിയത്..യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി ഈജിപ്തിലെ അല്‍ അരിഷില്‍ യുഎഇ. ഫ്ലോട്ടിങ് ഹോസ്പിറ്റലും പ്രവര്‍ത്തിച്ചുവരുന്നു. ഒന്നിലേറെ മേഖലകളില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ ടീമുകളുടെ നേതൃത്വത്തിലാണ് 100 കിടക്കകളുള്ള ആശപത്രിയുടെ പ്രവര്‍ത്തനം. ഗാസയില്‍ അടിയന്തര പ്രാധാന്യത്തോടെ ഭക്ഷ്യാവശ്യങ്ങള്‍ നിറവേറ്റുന്നതിനും ദുര്‍ബല ജനവിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള എയര്‍ ബ്രിഡ്ജ് സംരംഭം തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Content Highlights: The UAE has delivered more than 600 tonnes of humanitarian aid to Gaza, reinforcing its continued support for affected civilians and relief efforts in the region.

dot image
To advertise here,contact us
dot image