

ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള വ്യാപാര-സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ബഹ്റൈന്‍ ഇന്ത്യ സൊസൈറ്റിയും ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും ഉന്നതതല ചര്‍ച്ച നടത്തി. ബി.ഐ.എസ് ചെയര്‍മാന്‍ അബ്ദുല്‍ റഹ്‌മാന്‍ ജുമായും ബിസിസിഐ ചെയര്‍മാന്‍ നബീല്‍ കാനുവും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
ഇന്ത്യ-ബഹ്‌റൈന്‍ ചരിത്രബന്ധങ്ങളെ കൂടുതല്‍ പ്രായോഗിക ബിസിനസ് അവസരങ്ങളാക്കി മാറ്റേണ്ടതിന്റെ ആവശ്യകത യോഗം വിലയിരുത്തി. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് സംയുക്ത കമ്മിറ്റിയും വര്‍ക്കിംഗ് ഗ്രൂപ്പും രൂപീകരിക്കാനും തീരുമാനമായി. ബഹ്‌റൈനില്‍ കോര്‍പ്പറേറ്റ് നികുതി നടപ്പാക്കാനിരിക്കുന്ന സാഹചര്യത്തില്‍, ഇന്ത്യയുമായുള്ള ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ വേഗത്തില്‍ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.
Content Highlights: India and Bahrain conducted high-level talks aimed at enhancing trade and economic cooperation. The discussions focused on boosting investments, commercial ties, and strategic partnerships between the two nations.