എല്ലാ രാജ്യക്കാര്‍ക്കുമുള്ള ടൊയോട്ടയുടെ വമ്പന്‍ ഫാക്ടറി വരുന്നത് മഹാരാഷ്ട്രയില്‍; വാഹന വിപണിക്ക് ലോട്ടറി

പുതിയ ഫാക്ടറിയില്‍ സ്റ്റാമ്പിങ്, വെല്‍ഡിങ്, പെയിന്റിങ്, അസംബ്ലി വിഭാഗങ്ങള്‍ ഉള്‍പ്പെടും. പുതിയ എസ്യുവി മോഡലുകളാണ് ഇവിടെ നിര്‍മ്മിക്കുക. പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഏകദേശം 2,800 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്

എല്ലാ രാജ്യക്കാര്‍ക്കുമുള്ള ടൊയോട്ടയുടെ വമ്പന്‍ ഫാക്ടറി വരുന്നത് മഹാരാഷ്ട്രയില്‍; വാഹന വിപണിക്ക് ലോട്ടറി
dot image

ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കാന്‍ ഒരു ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാവുന്ന വമ്പന്‍ കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ തയ്യാറെടുത്ത് ടൊയോട്ട. ഇന്ത്യയില്‍ നിര്‍മ്മാണ ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് മഹാരാഷ്ട്രയില്‍ പുതിയ ഫാക്ടറി സ്ഥാപിക്കുന്നത്. ഛത്രപതി സംഭാജി നഗറിന് സമീപമുള്ള ബിഡ്കിന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ഈ അത്യാധുനിക പ്ലാന്റ് ഒരുങ്ങുന്നത്. 2029-ന്റെ ആദ്യ പകുതിയോടെ പ്ലാന്റില്‍ വാഹന നിര്‍മ്മാണം ആരംഭിക്കുമെന്നും ടൊയോട്ട അറിയിച്ചു.

വിവിധ പങ്കാളികളുടെ പിന്തുണയോടെ ഇന്ത്യയുടെ ഓട്ടോമൊബൈല്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് തുടര്‍ന്നും കൈത്താങ്ങാകുമെന്ന് കമ്പനി അറിയിച്ചു. പുതിയ ഫാക്ടറിയില്‍ സ്റ്റാമ്പിങ്, വെല്‍ഡിങ്, പെയിന്റിങ്, അസംബ്ലി വിഭാഗങ്ങള്‍ ഉള്‍പ്പെടും. പുതിയ എസ്യുവി മോഡലുകളാണ് ഇവിടെ നിര്‍മ്മിക്കുക. പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഏകദേശം 2,800 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലുമുള്ള ഭാവിയിലെ വാഹന ആവശ്യകതയും വിപണി മാറ്റങ്ങളും മുന്‍കൂട്ടി കണ്ട് നിര്‍മ്മാണ ശേഷി ശക്തിപ്പെടുത്താനാണ് പുതിയ പ്ലാന്റെന്ന് ടൊയോട്ട അറിയിച്ചു. ഇന്ത്യയിലെയും സമീപ വിപണികളിലെയും ഉപഭോക്താക്കള്‍ക്കായി ഇവിടെ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ വിതരണം ചെയ്യും.

ഇന്ത്യന്‍ വാഹന വിപണിയുടെ വളര്‍ച്ചയില്‍ മുന്‍പന്തിയിലുള്ള കമ്പനിയാണ് ടൊയോട്ട. ഇന്ത്യയില്‍ നിന്ന് വലിയ പിന്തുണയും പാഠവും ലഭിച്ചതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. അതിനാല്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സമയബന്ധിതമായി വാഹനങ്ങള്‍ എത്തിക്കാന്‍ നിര്‍മ്മാണ ശൃംഖല കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്ന് കമ്പനി വ്യക്തമാക്കി. പുതിയ പ്ലാന്റ് ഇന്ത്യയുടെ വാഹന വ്യവസായ വികസനത്തിന് വലിയ സംഭാവന നല്‍കുമെന്ന് ടൊയോട്ട പറഞ്ഞു.

Content Highlights: Toyota to strengthen its India presence with a new Maharashtra plant capable of producing 100,000 vehicles annually from 2029

dot image
To advertise here,contact us
dot image