

ബഹ്‌റൈനില്‍ ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ക്കും വാഹനങ്ങള്‍ക്കും പൂര്‍ണ്ണ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനം. ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും നിര്‍ദ്ദേശപ്രകാരമാണ് നടപടി.
അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രിസഭ നിര്‍ദ്ദേശം നല്‍കി. നാശനഷ്ടങ്ങളുടെ വിശദമായ കണക്കുകള്‍ ശേഖരിക്കാന്‍ പ്രത്യേക സമിതിയെയും നിയോഗിച്ചു. രാജ്യത്തെ ഓരോ പൗരന്റെയും സുരക്ഷയും ജീവിത സൗകര്യങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രിസഭ വ്യക്തമാക്കി.
Content Highlights: Bahrain government decides to compensate residents for homes and vehicles damaged in the recent attack, offering relief to affected families.