'എന്റെ സിനിമ ഇറങ്ങാന്‍ പോകുവാണ്, ഉമ്മ വളര്‍ത്തിയ മോന്റെ സിനിമ'; വൈറലായി വാഴ താരം ഹാഷിറിന്റെ വാക്കുകള്‍

വൈറലായി വാഴ 2 താരം ഹാഷിറിന്റെ വാക്കുകള്‍

'എന്റെ സിനിമ ഇറങ്ങാന്‍ പോകുവാണ്, ഉമ്മ വളര്‍ത്തിയ മോന്റെ സിനിമ'; വൈറലായി വാഴ താരം ഹാഷിറിന്റെ വാക്കുകള്‍
dot image

ഒരുകൂട്ടം സോഷ്യല്‍ മീഡിയ താരങ്ങളെ വച്ച് തീയേറ്ററുകളില്‍ വന്‍ വിജയം നേടികൊണ്ടിരിക്കുന്ന ചിത്രമാണ് വാഴ 2. റെക്കോര്‍ഡ് കളക്ഷന്‍ ആണ് സിനിമ നേടുന്നത്. ഇപ്പോഴിതാ റെക്കോര്‍ഡുകളുടെ പട്ടികയില്‍ മോഹന്‍ലാലിനും വിജയ്ക്കും രജനികാന്തിനും ഒപ്പം ഇടം നേടിയിരിക്കുകയാണ് ഹാഷിറും പിള്ളേരും.

ഈ വന്‍ വിജയത്തിനിടയില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹാഷിര്‍ തന്റെ ഉമ്മയുടെ ഉമ്മയോട് പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'എന്റെ സിനിമ ഇറങ്ങാന്‍ പോകുവാണ്, ഉമ്മ വളര്‍ത്തിയ മോന്റെ സിനിമ'- എന്നാണ് ഹാഷിര്‍ വീഡിയോയില്‍ പറയുന്നത്. ' എനിക്ക് ഒരു വയസുള്ളപ്പോള്‍ എന്റെ ഉമ്മ ജോലി കിട്ടി കാസര്‍ഗോഡേക്ക് പോയി, അന്നുമുതല്‍ ഉമ്മൂമ്മയാണ് എന്നെ വളര്‍ത്തിയത്. പ്രമോഷന്റെ ഭാഗമായി ഞാന്‍ 7 ദിവസത്തേക്ക് വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് പറഞ്ഞു മനസിലാക്കിയതാണ്- ഹാഷിര്‍ ക്യൂ സ്റ്റുഡിയോയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞു.

ചിത്രം ഞായാറഴ്ച കേരളത്തില്‍ നിന്നും മാത്രമായി നേടിയത് എട്ട് കോടിയാണ്. കേരളത്തില്‍ ഒരൊറ്റ ദിവസത്തില്‍ എട്ട് കോടി എന്ന നേട്ടം സ്വന്തമാക്കിയവരുടെ പട്ടികയില്‍ ആണ് ഹാഷിര്‍ ഇടംനേടിയിരിക്കുന്നത്. കേരളത്തില്‍ ഒരൊറ്റ ദിവസത്തില്‍ എട്ട് കോടിയില്‍ അധികം നേടിയ ചിത്രമുള്ള മറ്റ് മൂന്ന് താരങ്ങളേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ. മോഹന്‍ലാല്‍, വിജയ്, രജനികാന്ത് എന്നിവരായിരുന്നു അവര്‍. എമ്പുരാന്‍, ലിയോ, കൂലി എന്നിവയാണ് വാഴയ്ക്ക് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ ചിത്രങ്ങള്‍. എന്നാല്‍ കൂലിയുടെ നേട്ടം റിലീസ് ദിനത്തില്‍ ആയിരുന്നു. എമ്പുരാനും ലിയോയും റിലീസ് ദിനത്തിന് ശേഷവും എട്ട് കോടിക്ക് മുകളില്‍ ഒറ്റ ദിനം കേരളത്തില്‍ നിന്ന് നേടിയിട്ടുണ്ട്. ആ ക്ലബ്ബിലേക്കാണ് വാഴ 2 എത്തിയിരിക്കുന്നത്.

സിനിമയിലെ ഹാഷിറിന്റെയും ഗ്യാങ്ങിന്റെയും പ്രകടനത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണ് സിനിമയെന്നും ഇമോഷണല്‍ സീനുകള്‍ മികച്ചുനില്‍ക്കുന്നു എന്നും കമന്റുകളുണ്ട്. സോഷ്യല്‍ മീഡിയ സെന്‍സേഷനുകള്‍ ആയ ഹാഷിര്‍ ആന്‍ഡ് ഗ്യാങ്, അല്‍ അമീന്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്. ഇവര്‍ക്കൊപ്പം അല്‍ഫോന്‍സ് പുത്രന്‍, അജു വര്‍ഗീസ്, വിജയ് ബാബു എന്നിവരും സിനിമയില്‍ പ്രധാന വേഷത്തിലുണ്ട്.

Content Highlights: Vazha 2 star Hashir's words about his mother go viral

dot image
To advertise here,contact us
dot image