യുഎഇയിലെ സ്വദേശിവത്ക്കരണ പദ്ധതി 2040 വരെ നീട്ടാന്‍ തീരുമാനം

ചൈല്‍ഡ് അലവന്‍സ് പദ്ധതിയില്‍ കുട്ടികളുടെ എണ്ണത്തിനുണ്ടായിരുന്ന പരിധി നീക്കം ചെയ്തു.

യുഎഇയിലെ സ്വദേശിവത്ക്കരണ പദ്ധതി 2040 വരെ നീട്ടാന്‍ തീരുമാനം
dot image

യുഎഇയിലെ സ്വദേശിവത്ക്കരണ പദ്ധതിയായ നഫീസ് 2040 വരെ നീട്ടാന്‍ തീരുമാനം. സ്വദേശി കുടുംബങ്ങളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സ്വകാര്യ മേഖലയിലെ തൊഴില്‍ മേഖലയില്‍ സ്വദേശികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുമായി വിപുലമായ ആനുകൂല്യങ്ങളാണ് പുതിയ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചൈല്‍ഡ് അലവന്‍സ് പദ്ധതിയില്‍ കുട്ടികളുടെ എണ്ണത്തിനുണ്ടായിരുന്ന പരിധി നീക്കം ചെയ്തു. ഇതോടെ യോഗ്യരായ എല്ലാ കുട്ടികള്‍ക്കും ഇനി മുതല്‍ ആനുകൂല്യം ലഭിക്കും. ഇതിന് പുറമെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന അമ്മമാരുടെ കുട്ടികള്‍ക്കായി പ്രത്യേക പിന്തുണാ പദ്ധതികളും സ്വകാര്യ കമ്പനികളില്‍ സേവനമനുഷ്ഠിക്കുന്ന സ്വദേശികളുടെ ഭാര്യമാര്‍ക്ക് പ്രത്യേക പരിഗണനയും സഹായവും ഉറപ്പാക്കുന്ന കുടുംബ സുരക്ഷാ നടപടികളും പുതിയ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: The UAE has decided to extend its Emiratisation programme ‘Nafis’ until 2040, aiming to strengthen local employment and reduce dependence on expatriate workers.

dot image
To advertise here,contact us
dot image