ഖത്തറിൽ ഡ്രൈവിങ് ലൈസൻസ് ഇനി കൂടുതൽ എളുപ്പം; മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി അധികൃതർ

ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനായി അംഗീകൃത ഡ്രൈവിംഗ് സ്‌കൂളില്‍ ചേര്‍ന്ന് പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കണം

ഖത്തറിൽ ഡ്രൈവിങ് ലൈസൻസ് ഇനി കൂടുതൽ എളുപ്പം; മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കി അധികൃതർ
dot image

ഖത്തറില്‍ ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനുള്ള പുതുക്കിയ മാനദണ്ഡങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ലൈസന്‍സിനായുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുമാക്കുന്നതാണ് പുതിയ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍. ഖത്തറില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുളള വിവിധ നടപടി ക്രമങ്ങള്‍ വ്യക്തമാക്കുന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. ആവശ്യമായ രേഖകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവയെക്കുറിച്ചും സര്‍ക്കുലറില്‍ പറയുന്നു.

ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ക്ക് സാധുമായ തിരിച്ചറിയല്‍ രേഖ ഉണ്ടായിരിക്കണം. താമസം പെര്‍മിറ്റ്, വ്യക്തിഗത ഫോട്ടോ, എന്നിവക്ക് പുറമെ കാഴ്ചശക്തി പരിശോധനാ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ലൈറ്റ് വാഹനങ്ങള്‍, മോട്ടോര്‍സൈക്കിളുകള്‍, വൈകല്യമുള്ളവര്‍ക്ക് വേണ്ടി ഉള്ള വാഹനങ്ങള്‍ എന്നിവയ്ക്കുള്ള ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ 18 വയസ് പൂര്‍ത്തിയായിരിക്കണം.

ഹെവി വാഹനങ്ങള്‍, മെഷിനറി, പൊതുഗതാഗത വാഹനങ്ങള്‍ എന്നിവയ്ക്ക് അപേക്ഷിക്കാന്‍ കുറഞ്ഞ പ്രായം 21 വയസ്സാണ്. ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനായി അംഗീകൃത ഡ്രൈവിംഗ് സ്‌കൂളില്‍ ചേര്‍ന്ന് പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കണം. ഡ്രൈവിംഗ് സ്‌കൂളിലെ ട്രാഫിക് ഓഫീസ് വഴിയോ, മെട്രാഷ് പോലുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ വഴിയോ, ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ലൈസന്‍സ് ലഭ്യമാക്കാമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. അതിനിടെ സാധുവായ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും അത്തരം നടപടികള്‍ റോഡ് സുരക്ഷക്ക് ഭീഷണിയാണെന്നും ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.

Content Highlights: Qatar has simplified the driving licence process by introducing new guidelines, making it easier for applicants to obtain licences with updated procedures.

dot image
To advertise here,contact us
dot image