'ഇത്തവണത്തെ കിരീടം അവർക്ക് തന്നെ'; ഐപിഎൽ 19-ാം സീസണിലെ ജേതാക്കളെ പ്രവചിച്ച് സെവാഗ്

ഇന്ത്യൻ പ്രീമിയർ ലീഗ് 19-ാം സീസണിൽ ആര് കിറടത്തിൽ മുത്തമിടുമെന്ന് പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം വിരേന്ദർ സെവാഗ്

'ഇത്തവണത്തെ കിരീടം അവർക്ക് തന്നെ'; ഐപിഎൽ 19-ാം സീസണിലെ ജേതാക്കളെ പ്രവചിച്ച് സെവാഗ്
dot image

ഇന്ത്യൻ പ്രീമിയർ ലീഗ് 19-ാം സീസണിൽ ആര് കിറടത്തിൽ മുത്തമിടുമെന്ന് പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം വിരേന്ദർ സെവാഗ്. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുന്നതിനിടെയാണ് ഈ ഐപിഎല്ലിലെ ഫൈനലിനെ കുറിച്ചും ചാംപ്യന്‍മാരെപ്പറ്റിയും അദ്ദേഹം പ്രവചനം നടത്തിയത്.

രണ്ട് തവണ ഫൈനല്‍ വരെയെത്തിയെങ്കിലും കപ്പിനരികെ കാലിടറിയ പഞ്ചാബ് കിങ്‌സ് ഇത്തവണ കിരീടത്തിൽ മുത്തമിടുമെന്നാണ് മുൻ പഞ്ചാബ് താരം കൂടിയായ വിരേന്ദർ സെവാഗ് പ്രവചിച്ചിരിക്കുന്നത്. ഈ വര്‍ഷം ഉറപ്പായും പഞ്ചാബിന്റേതായിരിക്കുമെന്ന് സെവാഗ് ആത്മവിശ്വാസത്തോടെ തന്നെ ഉറച്ച് പറയുന്നുണ്ട്. 'പഞ്ചാബ് കിങ്‌സ് ഇതിനകം രണ്ടു തവണ ഐപിഎല്ലിന്റെ കലാശപ്പോരിൽ കളിച്ചു കഴിഞ്ഞു. എന്നാൽ, രണ്ടിലും നിരാശയായിരുന്നു ഫലം. അതുകൊണ്ട് തന്നെ ഈ വർഷം പഞാബിന്റേതായിരിക്കും. ടോപ്പ് ത്രീ ടീമുകളില്‍ പഞ്ചാബ് ഉണ്ടാകും', സെവാഗ് വിശദമാക്കി.

ഐപിഎല്ലിന്റെ 19ാ സീസണില്‍ ഇതിനോടകം 12 മല്‍സരങ്ങള്‍ പൂർത്തിയായി. കഴിഞ്ഞ തവണത്തെ റണ്ണറപ്പ് കൂടിയായ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സാണ് പുതിയ സീസണിൽ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത്. നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു രണ്ടാമതുമുണ്ട്. രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ളത്. ആദ്യത്തെ രണ്ടാഴ്ചയിലെ മല്‍സരങ്ങങ്ങള്‍ വിലയിരുത്തുമ്പോള്‍ ഈ നാലു ടീമുകള്‍ തന്നെയാണ് തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ളതെന്ന് പറയാം.

Content highlight: They will title this time Sehwag's bold prediction

dot image
To advertise here,contact us
dot image