നീ നല്ല തടിച്ചിട്ടാണെന്ന് മുഖത്ത് നോക്കി പറഞ്ഞു,സിനിമയിൽ നിന്ന് ഒഴിവാക്കി,ഡിപ്രഷനിലായേനെ;ദുരനുഭവം പങ്കിട്ട് ഐമ

ഒരു മയവുമില്ലാതെയാണ് അവര്‍ പറയുക. മറ്റൊരാളെ വേദനിപ്പിക്കുന്നുണ്ടോ എന്നൊന്നും ചിന്തിക്കാതെയാണ് പറയുന്നത്. തീരെ സഹിക്കാന്‍ പറ്റാത്തൊരു അനുഭവമുണ്ട്.

നീ നല്ല തടിച്ചിട്ടാണെന്ന് മുഖത്ത് നോക്കി പറഞ്ഞു,സിനിമയിൽ നിന്ന് ഒഴിവാക്കി,ഡിപ്രഷനിലായേനെ;ദുരനുഭവം പങ്കിട്ട് ഐമ
dot image

ജേക്കബിന്റെ സ്വർഗ രാജ്യം, ആർ ഡി എക്സ് എന്നീ സിനിമകളിലൂടെ ആരാധകർക്കാരുടെ ശ്രദ്ധേ നേടിയ നടിയാണ് ഐമ. . ബാലതാരമായി സിനിമയിലെത്തിയ നടി സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സിനിമയിൽ നിന്ന് തനിക്ക് നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് പറയുകയാണ്. ജെസു ജോര്‍ജിന് നല്‍കി അഭിമുഖത്തിലാണ് ഐമ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്. വണ്ണം കൂടുതലാണെന്ന് പറഞ്ഞ് സിനിമയില്‍ നിന്നും അവസാന നിമിഷം പുറത്താക്കിയിട്ടുണ്ട് ഐമ പറയുന്നു. ഇപ്പോഴും ബോഡി ഷെയിമിങ്ങ് നടക്കുന്നുണ്ടെന്നും നടി പറഞ്ഞു.

'ഇന്‍ഡസ്ട്രിയില്‍ നിന്നും അവഗണനകള്‍ നേരിട്ടിട്ടുണ്ട്. വളരെ മോശമായിരുന്നു അനുഭവങ്ങള്‍. അത് എന്നെ കുറച്ച് വിഷാദത്തിലാക്കി. കാരണം ആ സിനിമയ്ക്കായി ഞാന്‍ ഒരുപാട് പണിയെടുത്തിരുന്നു. പെട്ടെന്ന് ഒരുനാള്‍ അവര്‍ എന്നോട് പറയുകയാണ്, നിനക്ക് ഭയങ്കര തടിയാണ് എന്ന്. ആ സിനിമയ്ക്കായി അത്രയും വണ്ണം കുറച്ച ശേഷമാണ് അവര്‍ എന്നെ മാറ്റുന്നത്. ഞാന്‍ ശരിക്കും ഡിപ്രഷനിലായേനെ. അത്രയും കഠിനാധ്വനം ചെയ്തിട്ട് തിരിച്ചടി കിട്ടുമ്പോള്‍ കുറച്ചൊക്കെ മയത്തിലാകാം പറയുന്നത് എന്ന് തോന്നി. നിരസിക്കുന്നതിനും ഒരു രീതിയുണ്ട്. അതൊന്നുമില്ല. നിനക്ക് തടിയാണ്, നീ വെളുത്തിട്ടാണ് എന്ന് പറയും.

കറുപ്പും വെളുപ്പും ഇപ്പോഴുമുണ്ട്. എനിക്കത് അതിനോട് യോജിപ്പില്ല. അത് കേള്‍ക്കുമ്പോള്‍ ദേഷ്യം വരും. പണ്ടത്തെ കാലത്ത് സിനിമയെടുത്ത് നോക്കുമ്പോള്‍ 20 കളിലുള്ളവരായി അഭിനയിക്കുന്നവരെ കണ്ടാല്‍ 20 കളിലാണെന്ന് തോന്നില്ല. അന്നൊന്നും രൂപത്തിന്റെ പേരില്‍ ആരേയും തള്ളിക്കളഞ്ഞിട്ടില്ല. പക്ഷെ ഇന്നത്തെ അവസ്ഥ അങ്ങനെയല്ല.

ഒരു മയവുമില്ലാതെയാണ് അവര്‍ പറയുക. മറ്റൊരാളെ വേദനിപ്പിക്കുന്നുണ്ടോ എന്നൊന്നും ചിന്തിക്കാതെയാണ് പറയുന്നത്. തീരെ സഹിക്കാന്‍ പറ്റാത്തൊരു അനുഭവമുണ്ട്. എനിക്കൊരു സ്വര്‍ണക്കടയുടെ ഉദ്ഘാടനം ലഭിച്ചു. മറ്റാര്‍ക്കും ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. പക്ഷെ ഒരു സ്ത്രീ പറഞ്ഞത് നീ ഗര്‍ഭിണിയാണ് അതിനാല്‍ നിന്നെ എടുക്കാനാകില്ല എന്നായിരുന്നു. ഒരു പെണ്ണാണ് എന്നോടത് പറഞ്ഞത്. ഗര്‍ഭിണി സ്വര്‍ണമിട്ട് ഫോട്ടോ എടുക്കണ്ട എന്ന്. നിങ്ങള്‍ ഗര്‍ഭിണിയാണ്, നിങ്ങള്‍ ഞങ്ങളുടെ സ്വര്‍ണമിടുന്നതിനോട് ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞു. ആ സമയത്ത് ഗര്‍ഭിണി ആയിരുന്നതിനാല്‍ ഞാന്‍ വല്ലാതെ ഇറിറ്റേറ്റഡ് ആകാന്‍ നിന്നില്ല. ഇല്ലെങ്കില്‍ ശരിക്കും അവര്‍ക്കിട്ട് കൊടുത്തേനെ,' ഐമ പറഞ്ഞു.

Content Highlights: Malayalam actress Aima Rosmy Sebastian has spoken out about her personal experience with body shaming, emphasizing that the issue continues to exist despite growing awareness. She shared how such remarks can affect individuals emotionally and mentally, especially within the film industry.

dot image
To advertise here,contact us
dot image