

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുളള നഴ്‌സുമാരുമായി കൂടിക്കാഴ്ച്ച നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍വെച്ചാണ് കേരളത്തില്‍ നിന്നുളള വനിതാ നഴ്‌സുമാരുമായി രാഹുല്‍ ഗാന്ധി സംവദിച്ചത്. നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ അടിത്തറയാണ് നഴ്‌സുമാരെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അവരുടെ സമര്‍പ്പണ മനോഭാവവും നിസ്വാര്‍ത്ഥതയും സഹാനുഭൂതിയുമാണ് പ്രിയപ്പെട്ടവരെ അവരുടെ പരിചരണത്തിനായി വിട്ടുകൊടുക്കുമ്പോള്‍ കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി തോന്നിപ്പിക്കുന്നതെന്നും കേരളത്തിലെ നഴ്‌സുമാര്‍ അത് പ്രതിഫലിപ്പിക്കുന്നവരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തില്‍ നിന്നുളള നഴ്‌സുമാരുമായി സംവദിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി അവര്‍ ചെയ്യുന്ന സേവനത്തിന് നന്ദിയുണ്ടെന്നും രാഹുല്‍ പറഞ്ഞു.
Content Highlights: 'Nurses are the foundation of the healthcare system'; Rahul Gandhi meets nurses from Kerala