ബഹ്‌റൈനിൽ ദുരിത ജീവിതത്തിനൊടുവിൽ ബംഗ്ലാദേശി മോഷറഫ് തുടർചികിത്സയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങി

കുടുംബത്തോടൊപ്പം എത്തിച്ചേർന്ന മോഷറഫ് ടീം ഹോപിനെ ബന്ധപ്പെടുകയും സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തു.

ബഹ്‌റൈനിൽ ദുരിത ജീവിതത്തിനൊടുവിൽ ബംഗ്ലാദേശി മോഷറഫ് തുടർചികിത്സയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങി
dot image

ബഹ്‌റൈനിൽ കാർ ക്ലീനിങ് ജോലിയിൽ ഉപജീവനം നടത്തിയ ഫ്ലെക്സി വിസയിൽ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശി മോഷറഫ് കുടൽ സംബന്ധമായ രോഗത്തിൽ സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നിലവിൽ രണ്ടോളം ഓപ്പറേഷന് അദ്ദേഹം വിധേനയായിരുന്നു. എന്നാൽ കടുത്ത പ്രമേഹം കാരണം കൽ മുറിച്ചു മാറ്റിയതിനെ തുടർന്ന് പരസഹായമില്ലാതെ അദ്ദേഹത്തിന് പ്രാഥമിക ആവശ്യം പോലും നിറവേറ്റാനായിരുന്നില്ല. അദ്ദേഹത്തിന്റെ ദുരിതം മനസിലാക്കിയ ടീം ഹോപ്പിൻ്റെ അംഗങ്ങൾ അദ്ദേഹത്തിൻ്റെ സഹായത്തിനായി എത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം അദ്ദേഹത്തിനെ നാട്ടിലേക്കു അയക്കാനുള്ള സഹായവും ഹോപ്പ് നൽകി. ആശുപത്രിയിൽ അഡ്മിറ്റ് ആയതുമുതൽ അദ്ദേഹത്തിനുള്ള ആവശ്യമായ സഹായങ്ങൾ നൽകാൻ ഹോപ്പിന്റെ പ്രവർത്തകർക്ക് സാധിച്ചു. കൂടാതെ ഇദ്ദേഹത്തിന്റെ തുടർചികിത്സയ്ക്ക് സാമ്പത്തിക സഹയം ഹോപ്പിന്റെ വൈസ് പ്രസിഡണ്ട് ഷാജി മൂതല കൈമാറ്റം ചെയ്തിരുന്നു.

ഹോപ്പ് അംഗങ്ങളായ ഷാജി മൂതല, സാബു ചിറമേൽ, അഷ്‌കർ പൂഴിതല എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കുടുംബത്തോടൊപ്പം എത്തിച്ചേർന്ന മോഷറഫ് ടീം ഹോപിനെ ബന്ധപ്പെടുകയും സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തു.

Content Highlights: After experiencing a difficult life in Bahrain, Bangladeshi national Mohsaraf has returned to his home country for further medical treatment. His return marks the end of his struggles in Bahrain, and he now seeks continued care in Bangladesh. The incident highlights the challenges faced by migrant workers in foreign countries.

dot image
To advertise here,contact us
dot image